കൊച്ചി: ഏകമകളെ പിരിഞ്ഞിരിക്കുന്നതിലുള്ള ദു:ഖം പങ്കുവച്ച് നടൻ ബാല. മകളെ കുറേ കാലത്തിന് ശേഷം കാണാൻ കഴിഞ്ഞെന്നും ഈ ഓണം തനിക്ക് സ്‌പെഷൽ ഓണമാണെന്നും താര പറഞ്ഞു. തന്റെ മകളെ, പാപ്പുവിനെ കണ്ടുവെന്നും, മകളെ കാണാനുണ്ടായ സാഹചര്യം പറയാൻ തനിക്ക് ചെറിയ ഭയമുണ്ടെന്നും ബാല കൂട്ടിച്ചേർത്തു. താൻ പോയാലും ചെയ്ത നന്മകൾ തന്റെ മകളുടെ രക്തത്തിലുണ്ടാവുമെന്ന് അറിയാം. കൂടാതെ അവളെ നിങ്ങളെല്ലാവരും നോക്കുമെന്ന ഉറപ്പും തനിക്കുണ്ടെന്ന് താരം പറഞ്ഞു. പ്രമുഖ യൂട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം.
ചില നിയമങ്ങൾ കള്ളന്മാർക്ക് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സത്യസന്ധമായി ഇരിക്കുന്നവന് മനസ്സിൽ കഷ്ടപ്പാടും ഉണ്ടാവും. അതാണ് വിധി, അതാണ് ഇപ്പോഴത്തെ ലോകം. ഒരു അച്ഛനെയും മകളെയും വേർപിരിക്കാനുള്ള ശാസ്ത്രമോ, മതമോ, ദൈവമോ ഇവിടെയില്ലെന്ന് ബാല പറയുന്നു.
ഈ ഓണം എനിക്കൊരു സ്പെഷൽ ഓണമാണ്. ഞാനെന്റെ മകളെ , എന്റെ പാപ്പുവിനെ കണ്ടു. എനിക്ക് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരിക്കുകയാണ്. എത്രകാലം ഈ ഭൂമിയിൽ ഞാൻ ജീവിച്ചിരിക്കുമെന്നു എനിക്കറിയില്ല. ഞാൻ പോയിക്കഴിഞ്ഞാൽ എന്റെ മകളെ നിങ്ങളെല്ലാവരും നോക്കണം . അതോർത്തിട്ടാണ് ഞാൻ എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നത്. എന്റെ ഓരോ നിമിഷവും മകൾക്കുവേണ്ടിയാണ്. എന്റെ മകളെ ഞാൻ ദൂരത്തുനിന്നാണ് കണ്ടത്. എനിക്കതാണ് ദൈവം വിധിച്ചതെന്ന് താരം വ്യക്തമാക്കി.
Discussion about this post