ന്യൂഡൽഹി: ഡൽഹിയിൽ 85കാരി ബലാത്സംഗത്തിന് ഇരയായി. ക്രൂരപീഡനത്തിന് ശേഷം വയോധികയുടെ ചുണ്ട് അക്രമി ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു. ഷുകുർപുർ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. 28കാരനായ ആകാശിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന 85-കാരിക്ക് നേരേ അതിക്രമമുണ്ടായത്. പുലർച്ചെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് വയോധികയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ബ്ലേഡുകൾ കൊണ്ട് വയോധികയുടെ ചുണ്ടുകൾ പ്രതി മുറിച്ചെടുത്തു. വയോധികയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും മാരകമായി പരിക്കേൽപ്പിച്ചിട്ടുമുണ്ട്.
സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പോലീസിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തി. കേസിന്റെ എഫ്‌ഐആറിന്റെ പകർപ്പും മറ്റ് വിശദാംശങ്ങളുടെ റിപ്പോർട്ട് കമ്മീഷന് നൽകണമെന്ന് ഡിസിഡബ്ല്യു ചീഫ് ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post