കൊച്ചി: സായുധസേനാ മേധാവികളുടെ സംയുക്തയോഗം കൊച്ചിയില്‍ ഐഎന്‍എസ് വിക്രമാദിത്യയില്‍ നടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പങ്കെടുക്കാനായി എത്തി. സൈനിക അവലോകനവും പുതിയ ‘ഓപ്പറേഷനുകളും’ ചര്‍ച്ചയുടെ ഭാഗമാകും. ആദ്യമായാണ് സേനാമേധാവികളുടെ സംയുക്ത യോഗം ഡല്‍ഹിക്കു പുറത്ത് നടക്കുന്നത്.
പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.കെ. ധോവന്‍, വ്യോമസേനാ മേധാവി അരൂപ് റാഹ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കൊച്ചിതീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാകും ‘വിക്രമാദിത്യ’ സഞ്ചരിക്കുന്നത്. പ്രധാനമന്ത്രിയുടെ താത്പര്യപ്രകാരമാണ് സൈനിക യോഗം ഡല്‍ഹിക്കു പുറത്ത് നടത്തുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് ചരിത്രദൗത്യം നാവികസേന ഏറ്റെടുക്കുകയായിരുന്നു.
പ്രധാനമന്ത്രിയേയും വഹിച്ച് നാവികസേനാ ഹെലികോപ്റ്റര്‍ എത്തുമ്പോഴും കടലില്‍ ഒഴുകിനീങ്ങുകയായിരുന്നു ‘ഐ.എന്‍.എസ്. വിക്രമാദിത്യ’. പ്രധാനമന്ത്രിയും സേനാമേധാവികളും പങ്കെടുക്കുന്ന യോഗം നടക്കുമ്പോഴും കപ്പല്‍ ചെറിയ വേഗത്തില്‍ സഞ്ചാരം തുടരും.
യോഗം നടക്കുമ്പോള്‍ ‘വിക്രമാദിത്യ’യുടെ മുകളില്‍ സൈനികവിമാനങ്ങള്‍ വട്ടമിട്ട് പറക്കും. നാവികസേനയുടെ ബോട്ടുകളും ഈ സമയം കപ്പലിന് ചുറ്റും സഞ്ചരിക്കും. അന്തര്‍വാഹിനികളടക്കമുള്ള സുരക്ഷാവലയവുമുണ്ടാകും. ആകാശത്തേയും കടലിലേയും നീക്കങ്ങള്‍ നിരീക്ഷിച്ച് കരയിലും വലിയൊരു സുരക്ഷാസംഘം നിലയുറപ്പിച്ചിട്ടുണ്ടാകും. സൈനികയോഗത്തിനിടെ പ്രധാനമന്ത്രിക്ക് വീക്ഷിക്കാന്‍ കടലില്‍ നാവികാഭ്യാസ പ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. യോഗം ഉച്ചവരെ നീളും.

Discussion about this post