എറണാകുളം: കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശി നഹാസ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 2.38 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
നഗരത്തിൽ മയക്കുമരുന്ന് ഉപയോഗവും വില്പനയും വർദ്ധിച്ചു എന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കൊച്ചിയിലെ പല സ്റ്റേഷനുകളിലും നഹാസിന്റെ പേരിൽ പോക്സോ ഉൾപ്പെടെയുള്ള കേസുകൾ ഉണ്ടെന്നും പോലീസ് പറഞ്ഞു.
മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ആർ. മനോജ്, സബ് ഇൻസ്‌പെക്ടർ ജിൻസൻ ഡൊമിനിക്, മധുസൂദനൻ, ഇൻസ്‌പെക്ടർ തൃദീപ് ചന്ദ്രൻ സിപിഒമാരായ എടി ശ്രീകുമാർ,എഡ്വിൻ റോസ് തുടങ്ങിയവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്.












