തിരുവനന്തപുരം: ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ജോലി ചെയ്യുന്ന മുൻ കോൺഗ്രസ് നേതാവ് കൂടിയായ കെ.വി.തോമസിന് ഓണറേറിയമായി പ്രതിമാസം ലഭിക്കുന്നത് ഒരു ലക്ഷം രൂപ. സംസ്ഥാന സർക്കാരിന് വേണ്ടി നൽകുന്നത് സേവനമാണെന്ന് പറഞ്ഞ കെ.വി.തോമസ് ശമ്പളം വേണ്ടെന്ന് വച്ചിരുന്നു.
ഇതിന് പറമെ ടെലിഫോൺ ചാർജ്, വാഹനം, യാത്രാബത്ത എന്നീ ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. നിയമസഭയിൽ മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ ഉന്നയിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം മറുപടി നൽകിയത്. ഈ വർഷം ജൂൺ വരെ കെ.വി.തോമസിന് ഓണറേറിയമായി 5,38,710 രൂപ അനുവദിച്ചതായും മുഖ്യമന്ത്രിയുടെ മറുപടിയിൽ പറയുന്നു. ആദായനികുതിയിൽ നിന്നും കെ.വി.തോമസിനെ ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post