ന്യൂഡൽഹി: നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്ക് പാകിസ്താൻ സഹായം നൽകിയെന്ന് റിപ്പോർട്ടുകൾ. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താനായി വെടിയുതിർത്ത ഇന്ത്യൻ സൈന്യത്തിന് നേരെ പാകിസ്താൻ സൈന്യം വെടിയുതിർത്തെന്നാണ് വിവരം. തങ്ങളെ ലക്ഷ്യമിട്ട പാക് സൈന്യം ക്വാഡ്‌കോപ്റ്റർ ആക്രമിക്കാൻ ശ്രമിച്ചതായും സൈന്യം വ്യക്തമാക്കി. ഭീകരതയ്ക്ക് വളമിടുന്ന പാകിസ്താന്റെ മുഖം ഒന്നുകൂടി ലോകത്തെ കാണിക്കുന്നതാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
ഉറി സെക്ടറിൽ നിന്ന് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ ഇന്ത്യൻ സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇതോടെ പാകിസ്താൻ സൈന്യം ഇന്ത്യയെ ആക്രമിച്ചുവെന്നാണ് വിവരം. ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാൻ ശ്രമിച്ചപ്പോഴും ഇന്ത്യയ്ക്ക് നേരെ പാക് സൈന്യം വെടിയുതിർത്തു. ഭീകരന്റെ മൃതദേഹം എടുക്കാനും ഇന്ത്യൻ സൈന്യത്തെ അനുവദിക്കാതെ എൽഒസിയിൽ വെടിവെയ്പ് നടക്കുന്നുവെന്നാണ് സൈന്യം അറിയിച്ചത്. 2021ലെ നിയന്ത്രണരേഖ വെടിനിർത്തലിന്റെ വ്യക്തമായ ലംഘനമാണിത്.
അതേസമയം ഉറി സെക്ടറിൽ ഇപ്പോഴും ഓപ്പേറഷൻ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യവും സിആർപിഎഫും പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്.
Discussion about this post