മുംബൈ : 2023 ഏകദിന ലോകകപ്പിന്റെ ദേശീയഗാനം ‘ദില്‍ ജഷന്‍ ബോലെ’ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തിറക്കി. ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങും സംഗീതജ്ഞന്‍ പ്രീതവുമാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. 2023 ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 2023 ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ വച്ച് നടക്കുന്നത്. ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി ഒരു ‘ഏകദിന എക്‌സ്പ്രസില്‍’ ക്രിക്കറ്റ് ആരാധകരെ ഇന്ത്യയിലുടനീളം യാത്രയ്ക്കായി കൊണ്ടു പോകുന്നതാണ് ദില്‍ ജഷന്‍ ബോലെ എന്ന ഗാനത്തിന്റെ പ്രമേയം. യാത്രയിലുടനീളം ആട്ടവും പാട്ടുമൊക്കെയായി രണ്‍വീര്‍ സിങ്ങും പ്രീതവും ആരാധകരോടൊപ്പം ആഘോഷത്തില്‍ ചേരുന്നു. പ്രീതം തന്നെയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് കീഴടക്കാന്‍ പരമ്പരാഗത ഇന്ത്യന്‍ വാദ്യോപകരണങ്ങളോടൊപ്പം അന്താരാഷ്ട്ര സംഗീതവും കൂടി ചേര്‍ത്തുള്ള ഒരു ഫ്യൂഷനിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വിവിധ സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള രാഷ്ട്രങ്ങളെയും ആരാധകരെയും ഒന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടും ആഗോള തലത്തില്‍ മുഴുവന്‍ ക്രിക്കറ്റ് ആരാധകവൃന്ദത്തേയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് സംഗീത വീഡിയോ. ‘ദില്‍ ബോലെ ജഷന്‍’ ഇന്ത്യയുടെ അതുല്യമായ ക്രിക്കറ്റ് അഭിനിവേശവും പങ്കെടുക്കുന്ന മറ്റെല്ലാ രാജ്യങ്ങളുടെയും അഭിമാനത്തേയും വികാരത്തേയും സമന്വയിപ്പിക്കുന്നു.
ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ദേശീയഗാനം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് നടന്‍ രണ്‍വീര്‍ സിംഗ് പറഞ്ഞു. ‘കടുത്ത ക്രിക്കറ്റ് ആരാധകനായും സ്റ്റാര്‍ സ്പോര്‍ട്സ് കുടുംബത്തിന്റെ ഭാഗമായും ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023നുള്ള ഗാനത്തിന്റെ ഭാഗമാകുന്നത് ശരിക്കും ഒരു ബഹുമതിയാണ്. കോടിക്കണക്കിന് ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു കായിക വിനോദത്തിന്റെ ആഘോഷമാണിത്’, അദ്ദേഹം കുറിച്ചു.
https://twitter.com/ICC/status/1704384709646864506?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1704384709646864506%7Ctwgr%5E0619f1f8699aa80114e1dd89cc927efcf07e016e%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.republicworld.com%2Fentertainment-news%2Fothers%2Fodi-world-cup-2023-ranveer-singh-pritam-launch-official-anthem-dil-jashn-bole-watch-articleshow.html
അതേസമയം, ലേകകപ്പ് ക്രിക്കറ്റിനായി ദില്‍ ജഷ്ന്‍ ബോലെയെ സൃഷ്ടിക്കാന്‍ സാധിച്ചത് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് സംഗീതജ്ഞന്‍ പ്രീതം പങ്കുവെച്ചു. ഈ ഗാനം ഇന്ത്യയിലെ 1.4 ബില്യണ്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മാത്രം വേണ്ടിയുള്ളതല്ലെന്നും, ലോകം മുഴുവനുള്ള ആരാധകര്‍ക്ക് ഇന്ത്യയിലേക്ക് വന്ന് ഈ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദില്‍ ജഷന്‍ ബോലെ ഗാനം ആലപിച്ചിരിക്കുന്നത് പ്രീതവും, ജൊനീറ്റ ഗാന്ധി, നകാഷ് അസീസ്, ശ്രീരാമചന്ദ്ര, അമിത് മിശ്ര, ചരണ്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ്. ശ്ലോക് ലാലും സാവരി വര്‍മ്മയുമാണ് ഗാനത്തിന്റെ രചന.
Discussion about this post