കോഴിക്കോട് : മലബാര്‍ മേഖലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങി കേരളം. കോഴിക്കോടോ കണ്ണൂരോ അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ നിർദ്ദേശം നൽകി. വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനമായത്.
ടൈഗര്‍ സഫാരി പാർക്കിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതി രൂപീകരിച്ചു. പരമാവധി നിയമ തടസങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കാൻ യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. പാർക്കിന്റെ പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ ആരംഭിക്കാനായി ശ്രമം ആരംഭിച്ചിട്ടുണ്ട്.
കാട്ടാനകൾക്കായി സാറ്റലൈറ്റ് സെന്റര്‍ സ്ഥാപിക്കുന്ന കാര്യവും യോഗത്തിൽ പരാമർശിക്കപ്പെട്ടു.
തിരുവനന്തപുരം കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് സാറ്റലൈറ്റ് സെന്റര്‍ സ്ഥാപിക്കുന്ത്. മലബാര്‍ മേഖലയില്‍ നിന്നും പുനരധിവസിപ്പിക്കുന്നതിനായി ലഭിക്കുന്ന കാട്ടാനകളെ സംരക്ഷിക്കുന്നതിനുള്ളതാണ് സാറ്റലൈറ്റ് സെന്റര്‍. ഇക്കാര്യം എത്രയും പെട്ടെന്ന് തന്നെ പരിഗണിക്കാന്‍ വനം വകുപ്പ് മന്ത്രി നിർദ്ദേശം നൽകി.
Discussion about this post