Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്ത്യയുടെ നോ ; കാനഡയെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന മറുപടി; ഒതുങ്ങിയാൽ ട്രൂഡോയ്ക്ക് കൊള്ളാം ; ഇല്ലെങ്കിൽ നഷ്ടമാകുന്ന കോടികളുടെ വിദേശ നാണ്യം

by Brave India Desk
Sep 21, 2023, 11:20 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ജനീവ; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യക്കെതിരെയുള്ള പരാമർശത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തന്നെ വഷളായിരിക്കുകയാണ്. ലോകശക്തിയായി മാറിയ ഇന്ത്യക്കെതിരെ യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാത്ത ആരോപണമാണ് ട്രൂഡോ ഉന്നയിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ ഖാലിസ്ഥാൻ ഭീകരന്റെ ഘാതകർ ഇന്ത്യയാണെന്ന് വരുത്തിതീർക്കാൻ ട്രൂഡോ ശ്രമിച്ചതോടെ ഇന്ത്യ ശക്തമായ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നതടക്കം നിർത്തിവച്ച ഇന്ത്യ വിദ്യാർത്ഥികൾക്കും ഇന്ത്യൻ സമൂഹത്തിനും ജാഗ്രതാനിർദ്ദേശം നൽകുന്ന തലത്തിലേക്കെത്തിച്ചു നടപടികൾ.

ദിവസം കഴിയും തോറും കൂപ്പുകുത്തുന്ന ജനസമ്മതിയും സമ്പദ് വ്യവസ്ഥയിലെ മുരടിപ്പും, ജി 20 സമ്മേളനത്തിൽ ഏറ്റ നാണക്കേടും മറയ്ക്കാനായി ട്രൂഡോ ചെയ്ത പ്രവൃത്തികൾ പക്ഷേ ബൂമറാംഗ് പോലെ കാനഡയെ തന്നെയാണ് ബാധിക്കുക. കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നും എത്തുന്ന വിദ്യാർത്ഥികളാണ്. കാനഡയുടെ വലിയൊരു വരുമാന ശ്രോതസാണ് ഇന്ത്യൻ വിദ്യാർത്ഥികൾ. കാനഡയുടെ വാർഷിക ബജറ്റിന്റെ 30 ശതമാനവും വിദേശവിദ്യാർത്ഥികളുടെ സംഭാവനയാണ്. 30 ബില്യൺ ഡോളറാണ് അന്താരാഷ്ട്ര വിദ്യാർത്ഥികൾ കാനഡയുടെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യുന്നത്.

Stories you may like

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

അതുകൊണ്ട് തന്നെ വിദ്യാഭ്യാസരംഗത്ത് നിന്നുള്ള വരുമാനം വേണ്ടെന്ന് വയ്ക്കാൻ കാനഡയ്ക്ക് കഴിയില്ല. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീടും ഹോസ്റ്റലുകളും വാടകയ്ക്ക് നൽകിയും ഇന്ത്യൻ സമൂഹം താമിസിക്കുന്നയിടത്ത് ബിസിനസ് ചെയ്തും ജീവിക്കുന്ന നിരവധി കനേഡിയൻ പൗരന്മാരാണ് ഉള്ളത്. സ്വകാര്യ കോളേജുകൾ കനേഡിയൻമാരിൽ നിന്ന് ഈടാക്കുന്നതിനേക്കാൾ മൂന്നോ അഞ്ചോ മടങ്ങ് കൂടുതലാണ് ഇന്ത്യൻ വിദ്യാർത്ഥികൾ നൽകുന്ന ഫീസ്. ഒരു വിധത്തിൽ പറഞ്ഞാൽ, കാനഡയിലെ മുഴുവൻ സ്വകാര്യ കോളേജ് ഇക്കോസിസ്റ്റത്തിനും ഇന്ത്യക്കാരാണ് ധനസഹായം നൽകുന്നത്. മിനിമം വേതനനിരക്കിൽ പല മേഖലകളിലായി ഇന്ത്യൻ വിദ്യാർത്ഥികൾ ജോലി ചെയ്ത് വരുന്നുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞാൽ രാജ്യത്തെ തൊഴിൽ ചിലവ് കുതിച്ചുയരും. ഇതിനെ നിയന്ത്രിക്കാൻ ട്രൂഡോയുടെ കുബുദ്ധിയ്ക്കാവില്ല. കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചാൽ അത് കാനഡയ്‌ക്കേകുന്ന വലിയ അടിയാകും. സംഭാവന ചെയ്യുന്ന ഇന്ത്യ പിണങ്ങിയാൽ കാനഡയെ ചെറിയ രീതിയിലല്ല ബാധിക്കുക.
അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്നുള്ള ഫണ്ടുകളെ അമിതമായി ആശ്രയിക്കുന്നത് കാരണം കനേഡിയൻ സമ്പദ്വ്യവസ്ഥയ്ക്ക് അപകടസാധ്യതയുണ്ടെന്ന് കാനഡയുടെ ഓഡിറ്റർ ജനറൽ ബോണി ലിസിക് ഇതിന് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. 2021 ലെ റിപ്പോർട്ടിൽ, അപകടസാധ്യതകൾ സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.കാനഡയിലേക്കുള്ള വിദേശവിദ്യാർത്ഥികളുടെ ഒഴുക്ക് ഏതെങ്കിലും വിധേന നിലച്ചാൽ അത് സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സംഭാവന ചെയ്യുന്ന ഇന്ത്യ പിണങ്ങിയാൽ കാനഡയെ ചെറിയ രീതിയിലല്ല ബാധിക്കുക.

ഇതിന് മുൻപ് മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ നയതന്ത്ര തർക്കത്തെത്തുടർന്ന് 15,000-ത്തിലധികം വിദ്യാർത്ഥികളെ കാനഡ വിടാൻ ഉത്തരവിട്ട സൗദി അറേബ്യയുടെ തീരുമാനം കനേഡിയൻ സമ്പദ്വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കി.ഇതിന് സമാനമായി ഇന്ത്യയും കടുത്ത തീരുമാനമെടുത്താൽ മാപ്പപേക്ഷയുമായി ട്രൂഡോ ഇന്ത്യയിലേക്ക് തകരാറില്ലാത്ത വിമാനം പിടിക്കേണ്ടി വരും.

അതേസമയം 2016നും 2019നും ഇടയിലുള്ള കണക്കുകൾ പ്രകാരം കനേഡിയൻ കോളജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 182 ശതമാനത്തിന്റെ വർധനയാണുണ്ടായത്. 3.19 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിലുള്ളത്. നാലു കോടിയിൽ താഴെ ജനസംഖ്യയുള്ള കാനഡയിൽ 78,000ത്തോളം മലയാളികളാണ് നിലവിലുള്ളത്. ഇവരിലേറെയും വിദ്യാർത്ഥികളാണ്. 2013നു ശേഷം കാനഡയിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയാണുണ്ടായിട്ടുള്ളത്.നിലവിൽ കാനഡയിൽ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരുടെ എണ്ണം 1,18,095 ആണ്.

കനേഡിയൻ ജനസംഖ്യയിൽ മൂന്ന് ശതമാനം (16 ലക്ഷം) വരുന്ന ഇന്ത്യൻ വംശജരിൽ എട്ടുലക്ഷവും സിഖുകാരാണ്. പഞ്ചാബികളുടെ പാർട്ടിയായ എൻ.ഡി.പിയാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ താങ്ങിനിർത്തുന്നത്.ഇതാണ് ട്രൂഡോയുടെ ഖാലിസ്ഥാൻ പ്രീണനത്തിന് കാരണം.

Tags: CANADAJustin TrudeauindiaIndia can hit Canada
Share15
Tweet
Send
Share

Latest stories from this section

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies