ഇറ്റാനഗര്‍: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ അരുണാചല്‍പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്തായി. പ്രതിപക്ഷമായ ബി.ജെ.പി.ക്കൊപ്പം കോണ്‍ഗ്രസ്സിലെ വിമത എം.എല്‍.എ.മാരും ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസാക്കിയാണ് വ്യാഴാഴ്ച നബാം തൂകി സര്‍ക്കാറിനെ പുറത്താക്കിയത്. പിന്നീട് ഇവര്‍ ചേര്‍ന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.യെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.
എന്നാല്‍ ഇതടക്കം കഴിഞ്ഞദിവസങ്ങളില്‍ സഭയെടുത്ത എല്ലാ തീരുമാനങ്ങളും ഗുവാഹാട്ടി ഹൈക്കോടതി മരവിപ്പിച്ചു. ബുധനാഴ്ച സ്പീക്കറെ ഇംപീച്ച് ചെയ്ത നടപടി സ്റ്റേ ചെയ്തു. ജനവരി 24ന് നടത്താനിരുന്ന നിയമസഭായോഗം നേരത്തേ വിളിച്ചുചേര്‍ത്ത ഗവര്‍ണര്‍ ജെ.പി. രാജ്ഖോവയുടെ നടപടിക്കെതിരായ പരാതിയിലാണ് കോടതിവിധി. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് പരാതിക്കാരന്. കേസ് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.
നഹര്ലാഗുനിലെ ഹാളില്‍ ‘നിയമസഭ’ കൂടിയാണ് സ്പീക്കറെ ഇംപീച്ച് ചെയ്തത്. സമാനമായരീതിയില്‍ ഹോട്ടലില്‍ സഭചേര്ന്നാണ് പ്രതിപക്ഷവും വിമത എം.എല്‍.എ.മാരും മുഖ്യമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ച് പാസാക്കിയത്.
കോണ്‍ഗ്രസ്സിലെ വിമതന് കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ടി. നോബ്രു തോങ്ഡോക് സഭാധ്യക്ഷനായി. 11 ബി.ജെ.പി. എം.എല്‍.എ.മാരും രണ്ട് സ്വതന്ത്ര അംഗങ്ങളും അവിശ്വാസപ്രമേയം അവതരിപ്പിച്ചു. അറുപതംഗ നിയമസഭയിലെ 33 അംഗങ്ങള്‍ ശബ്ദവോട്ടോടെ പ്രമേയം പാസ്സാക്കി, ഒപ്പുവെച്ചു. പിന്നീട് മറ്റൊരു കോണ്‍ഗ്രസ് വിമതന് കാലിഖോ പുലിനെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.
പുലിനെ പുതിയ സഭാനേതാവായി തിരഞ്ഞെടുത്തതായി തോങ്ഡോക് പ്രഖ്യാപിച്ചു. നടപടികള്‍ നിയമവിരുദ്ധവും ഭരണഘനാവിരുദ്ധവുമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി നബാം തൂകിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 26 എം.എല്‍.എ.മാരും ‘നിയമസഭ’യില്നിന്ന് ഇറങ്ങിപ്പോയി.
സ്?പീക്കറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നിയസഭാ മന്ദിരം ബുധനാഴ്ച മുതല്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഇതേത്തുര്‍ന്നാണ് ഗവര്‍ണര്‍ ജെ.പി. രാജ്ഖോവയുടെ അനുമതിയോടെ നഹര്ലാഗുണിലെ ഹാള്‍ സഭാസമ്മേളനവേദിയാക്കിയത്. ഈ ഹാള്‍ തൂകി അനുകൂലികള്‍ ബുധനാഴ്ച രാത്രി അടിച്ചുതകര്‍ത്തു. തൂകിയെ എതിര്‍ക്കുന്ന എം.എല്‍.എ.മാരെ നിയമസഭാ പരിസരത്ത് കടക്കാന്‍ സുരക്ഷാ ജീവനക്കാര്‍ അനുവദിച്ചില്ല.
Discussion about this post