ഡല്‍ഹി: ഡല്‍ഹിയില്‍ കുട്ടിക്കുറ്റവാളിയുടെ മോചനത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹി ഇന്ത്യാഗേറ്റിലും പരിസരങ്ങളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രായത്തിന്റെ ആനൂകൂല്യത്തില്‍ കൊടും ക്രൂരത ചെയ്ത കുറ്റവാളിയെ വിട്ടയയ്ക്കുന്നതിനെതിരെ ഡല്‍ഹിയില്‍ വ്യപാക പ്രതിഷേധമാണ് നടക്കുന്നത്. ഇന്ന് വൈകിട്ട് ഇന്ത്യാ ഗേറ്റിന് മുന്നില്‍ ജ്യോതി സിംഗിന്റെ മാതാപിതാക്കള്‍ പ്രതിഷേധ ധര്‍ണ്ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി കഴിയുന്ന ഇന്ന് കുറ്റവാളി മോചിതനാകും.
Discussion about this post