ശ്രീനഗർ: ജമ്മു കശ്മീരിൽ ഗ്രനേഡ് പൊട്ടിത്തറിച്ച് ജവാന് പരിക്ക്. രജൗരി സെക്ടറിലായിരുന്നു സംഭവം. പരിക്കേറ്റ ജവാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സുരക്ഷാ സേന അറിയിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രജൗരി സെക്ടറിൽ പട്രോളിംഗ് നടത്തുകയായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ മറ്റുള്ളവർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.
പരിക്കുകൾ ഗുരുതരമല്ല. ഭീകരാക്രമണമാണ് ഉണ്ടായത് എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്ത് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ച് ജവാന് പരിക്കേൽക്കുന്നത്.








