ഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മൊചിപ്പിക്കുന്നത് തടയാനാവില്ലെന്ന് സുപ്രിം കോടതി. വനിത കമ്മീഷന് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി.
ഇയാളെ നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ വെയ്ക്കണമെന്ന ആവശ്യവും കോടതി തള്ളി. ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. നിലവിലെ ബാലനീതി നിയമപ്രകാരം മോചനത്തിന് തടസ്സമില്ല. നിയമങ്ങളുടെ വ്യാഖ്യാനം മൗലിക അവകാശങ്ങളുടെ ലംഘനമാകരുതെന്നും കോടതി പറഞ്ഞു. കുട്ടിക്കുറ്റവാളിയുടെ മോചനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മഹിവാളാണ് ഹര്‍ജി നല്‍കിയത്.
വിധി ഇതുതന്നെയായിരിക്കുമെന്ന് അറിയാമായിരുന്നുവെന്ന് മരിച്ച ജ്യോതി സിങ്ങിന്റെ അമ്മ പ്രതികരിച്ചു. ജ്യോതിക്ക് വീണ്ടും നീതി നിഷേധിക്കപ്പെട്ടു. സ്ത്രീസുരക്ഷ പ്രസംഗത്തില്‍ മാത്രമെന്നും അവര്‍ പറഞ്ഞു.
കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ശിക്ഷാ കാലാവധി അവസാനിച്ച ഇന്നലെ പ്രതിയെ മോചിപ്പിരുന്നു.
Discussion about this post