പത്തനംതിട്ട: കളക്ടർ സ്ഥാനം ഒഴിഞ്ഞ ദിവ്യ എസ് അയ്യർക്ക് മറക്കാനാവാത്ത വിടനൽകലേകി കലക്ടറേറ്റ് ജീവനക്കാർ. ദിവ്യ ഐഎഎസ് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ പലർക്കും കരച്ചിലടക്കാനായില്ല. പഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന രേണു വിതുമ്പിയതോടെ രംഗം ശോകമൂകമായി. ഒടുവിൽ രേണുവിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് എല്ലാവർക്കും കൈ കൊടുത്താണ് ദിവ്യ ഐഎസ് കലക്ടറേറ്റിന്റെ പടി ഇറങ്ങിയത്. കണ്ണീരിൽ കുതിർന്ന സ്‌നേഹചുംബനങ്ങളേകിയാണ് ജീവനക്കാർ തങ്ങളുടെ പ്രിയ കളക്ടറെ യാത്രയാക്കിയത്.
രണ്ട് ശബരിമല തീർഥാടനകാലവും പൂർണനിറവിൽ നടത്താൻ സാധിച്ചെന്നും മുന്നിലേക്ക് എത്തുന്ന ഓരോ വ്യക്തികളും ഓരോ പാഠപുസ്തകങ്ങളാണെന്നും ദിവ്യ ഐഎഎസ് പറഞ്ഞു.
കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ് പ്രോജക്ട് ഡയറക്ടറായി നിയമിതയായതിനെ തുടർന്നാണ് ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ് ചുമതല ഒഴിഞ്ഞത്. കേരളത്തിൻറെ സ്വപ്ന പദ്ധതി ആയ വിഴിഞ്ഞം തുറമുഖത്തിൻറെ മാനേജിങ് ഡയറക്ടർ പദവിയും ഡോ. ദിവ്യക്ക് ഉണ്ട്.
Discussion about this post