കോഴിക്കോട് : സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ റാലിക്കെതിരെ കേസെടുത്തത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്ന നടപടിയാണെന്ന് പി കെ ഫിറോസ് കുറ്റപ്പെടുത്തി.
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ റാലിക്കെതിരേ പൊലീസ് കേസ് എടുത്ത നടപടി അപലപനീയമാണെന്ന് ഫിറോസ് വ്യക്തമാക്കി. ഇന്ത്യയുടെ പരമ്പരാഗത നയത്തിനെതിരായി ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച കേന്ദ്രവും പലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ കേസെടുത്ത സംസ്ഥാന സർക്കാരിനും ഒരേ നിലപാട് തന്നെയാണ് ഉള്ളതെന്നും ഫിറോസ് സൂചിപ്പിച്ചു.
ഒക്ടോബർ 12നാണ് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് മാനാഞ്ചിറയിൽ യൂത്ത് ലീഗ് റാലി സംഘടിപ്പിച്ചത്. റാലി നടത്തിയതിനെതിരെ കോഴിക്കോട് സിറ്റി പൊലീസാണ് കേസെടുത്തത്. മുൻപ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചപ്പോഴും സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പ് വ്യക്തമായിരുന്നതാണെന്നും പി കെ ഫിറോസ് കുറ്റപ്പെടുത്തി.








