നമ്മുടെ ബുദ്ധിശക്തിയും ഏകാഗ്രതയും പരീക്ഷിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. അതീവ ശ്രദ്ധയോടെ സമീപിക്കേണ്ടതുകൊണ്ടു തന്നെ ഇത്തരം ഗെയിമുകൾ ആളുകൾക്ക് വലിയ ഇഷ്ടമാണ്. ചില ഗെയിമുകൾ ഉപയോഗിച്ച് നമ്മുടെ സ്വഭാവ സവിശേഷതകൾ ഉൾപ്പെടെ പരിശോധിക്കാൻ സാധിക്കും. എല്ലാവരും കളിക്കുമെങ്കിലും അതീവ ബുദ്ധി കൂർമ്മത ഉള്ളവർക്ക് മാത്രമേ ഇത്തരം കൡകളിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ ബുദ്ധി പരീക്ഷിക്കുന്ന ഒരു ചിത്രമാണ് താഴെ നൽകിയിരിക്കുന്നത്.
ഒരു കൂട്ടം ചിരാതുകളാണ് ചിത്രത്തിൽ ഉള്ളത്. വട്ടത്തിൽ ക്രമീകരിച്ചിരിക്കുന്ന ഇതിൽ എത്ര ചിരാതുകൾ ഉണ്ട് എന്ന് കണ്ടെത്തുകയാണ് നിങ്ങളുടെ ദൗത്യം. കേൾക്കുമ്പോൾ എളുപ്പമെന്ന് തോന്നിയേക്കാം. എന്നാൽ ഭൂരിഭാഗം പേരും ഇതിൽ പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്. എന്തെന്നാൽ ഇതൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് എന്നതാണ് കാര്യം.
കണ്ണുകളെയും തലച്ചോറിനെയും കബളിപ്പിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ എന്ന് വിളിക്കാറുള്ളത്. അതായത് ഇത്തരം ചിത്രങ്ങളിൽ ആദ്യം കാണുന്നതും ശ്രദ്ധിച്ച് നോക്കിയാൽ കാണുന്നതും രണ്ടും രണ്ട് ആകും. ഈ ചിത്രം ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം ആയതിനാൽ ചിരാതുകൾ എണ്ണിത്തിട്ടപ്പെടുത്താൻ നിങ്ങൾ ബുദ്ധിമുട്ട് നേരിടും. ആദ്യം എടുക്കുമ്പോൾ ലഭിക്കുന്ന എണ്ണമായിരിക്കില്ല രണ്ടാമത് എന്ന് സാരം.
എന്നാൽ കൃത്യമായി എണ്ണം കണ്ടെത്താൻ ചിലർക്ക് സാധിക്കും. കൂർമ്മ ബുദ്ധിയുള്ളവർ ആകും ഇക്കൂട്ടർ. 129 ചിരാതുകളാണ് യഥാർത്ഥത്തിൽ ചിത്രത്തിൽ ഉള്ളത്.
Discussion about this post