Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യയിലെ ഡിജിറ്റല്‍ വിഭജനം ഇല്ലാതാകും; രാജ്യത്തെ ഓരോ ഇഞ്ചും ഇനി സാറ്റലൈറ്റ് പരിധിയില്‍; ഇന്ത്യയുടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ മുന്നേറ്റം പങ്ക് വച്ച് സുനില്‍ ഭാരതി മിത്തല്‍

by Brave India Desk
Oct 27, 2023, 02:55 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി : ഇന്ത്യ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ രംഗത്ത് വന്‍ കുതിപ്പ് നടത്തുന്നതായി ഭാരതി എന്റര്‍പ്രൈസസിന്റെ ചെയര്‍മാനും ഭാരതി എയര്‍ടെല്ലിന്റെ സ്ഥാപകനുമായ സുനില്‍ ഭാരതി മിത്തല്‍. രാജ്യത്തെ ഓരെ ഇഞ്ചും ഇന്ന് സാറ്റലൈറ്റ് പരിധിയിലാണെന്നും അതിനാല്‍ ഡിജിറ്റല്‍ വിഭജനം ഇല്ലതെയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഏഴാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ത്യയുടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ രംഗത്ത് വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ഓരോ ഇഞ്ചും സേവിക്കാന്‍ കഴിയുന്ന സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഇവിടെ നിലവില്‍ വന്നു. ഐഎസ്ആര്‍ഒയുമായുള്ള വിജയകരമായ സഹകരണമാണ് ഈ നേട്ടത്തിന് കാരണമായത്. ഐഎസ്ആര്‍ഒയുടെ രണ്ട് റോക്കറ്റുകള്‍ ജിഎസ്എല്‍വി എംകെ 3 നേടാന്‍ കഴിഞ്ഞതിലൂടെ 72 ഉപഗ്രഹങ്ങളാണ് ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ചത്”, മിത്തല്‍ പറഞ്ഞു.

Stories you may like

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

അടുത്ത മാസം മുതല്‍, അഭൂതപൂര്‍വമായ കണക്റ്റിവിറ്റി യുഗത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് എവിടെയും, വിദൂരമോ ദുഷ്‌കരമോ ആയ ഏത് പ്രദേശങ്ങളിലുള്ള ആരെയും ബന്ധിപ്പിക്കാന്‍ ഗുജറാത്തിലെ മെഹ്സാനയില്‍ സ്ഥാപിച്ചിട്ടുള്ള ഞങ്ങളുടെ സാറ്റലൈറ്റ് ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്ന് സാധിക്കും. സാറ്റലൈറ്റ് ആശയവിനിമയത്തിലെ ഈ സാങ്കേതിക മുന്നേറ്റം ഇന്ത്യയിലെ ഡിജിറ്റല്‍ വിഭജനം പരിഹരിക്കും. ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളെപ്പോലും ബന്ധിപ്പിക്കുന്നതിലൂടെ വലിയ വികസനമാണ് ഉണ്ടാവുക. ഇത് രാഷ്ട്രത്തിന്റെ ആശയവിനിമയ രീതിയെ പരിവര്‍ത്തനം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്നു. കണക്റ്റിവിറ്റി, ആശയവിനിമയം, പുരോഗതി എന്നിവയ്ക്കുള്ള വലിയ സാധ്യതകളുടെ ലോകമാണ് ഇന്ത്യക്ക് മുന്നില്‍ തുറക്കപ്പെടുന്നതെന്നും മിത്തല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന് ലോക സമ്പദ്വ്യവസ്ഥയെ എങ്ങനെ ത്വരിതപ്പെടുത്താന്‍ കഴിയുമെന്നതിനെക്കുറിച്ചും ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സംസാരിച്ചു.

“ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2023 ന് രണ്ട് നെടും തൂണുകളാണുള്ളത്. ആദ്യത്തേത് ഡിജിറ്റല്‍ ഇന്ത്യയായിരുന്നു. നമ്മള്‍ ജാം ട്രിനിറ്റി എന്ന മുദ്രാവാക്യം ഉയര്‍ത്തി. ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വികസനം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നു. ലോകബാങ്ക്, യുഎന്‍, ഡബ്ല്യുടിഒ, ആഫ്രിക്കന്‍ യൂണിയന്‍, യൂറോപ്യന്‍ രാഷ്ട്രം, ജി 20, ഒഇസിഡി രാജ്യങ്ങള്‍, അല്ലെങ്കില്‍ ബ്രിക്സ് എന്നിവരൊക്ക ഇന്ത്യ നിര്‍മ്മിച്ച ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന് ലോക സമ്പദ്വ്യവസ്ഥയെ ത്വരിതപ്പെടുത്താന്‍ കഴിയുമെന്ന് ഇന്ന് അംഗീകരിക്കുന്നു. രണ്ടാമത്തേത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ്”, സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു.

രാജ്യത്തിന്റെ ഡിജിറ്റല്‍ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതിനൊപ്പം ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റങ്ങളും നൂതനത്വങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags: Sunil Bharati MithalSatellite communicationsIMC 2023
ShareTweetSendShare

Latest stories from this section

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽ ; മോദിക്ക് രാജകീയ സ്വീകരണം ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി സ്റ്റോറെ

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽ ; മോദിക്ക് രാജകീയ സ്വീകരണം ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി സ്റ്റോറെ

റോഡിൽ നിസ്ക്കാരം വേണ്ട, വീട്ടിൽ സ്ഥലമില്ലെങ്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തൂ; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

റോഡിൽ നിസ്ക്കാരം വേണ്ട, വീട്ടിൽ സ്ഥലമില്ലെങ്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തൂ; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

‘അന്നപൂർണ ഭണ്ഡാർ’ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വരെ ; ബംഗാളിലെ പുതിയ ബിജെപി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജൂൺ 1 മുതൽ ആരംഭിക്കും

‘അന്നപൂർണ ഭണ്ഡാർ’ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വരെ ; ബംഗാളിലെ പുതിയ ബിജെപി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജൂൺ 1 മുതൽ ആരംഭിക്കും

Discussion about this post

Latest News

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

’55 വർഷത്തെ ചോരക്കളിക്ക് അറുതിവരുത്തി’ ; ഭാരതത്തെ കമ്മ്യൂണിസ്റ്റ് ഭീകര മുക്തമായി പ്രഖ്യാപിച്ച് അമിത് ഷാ

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ്’; മോദി സ്വന്തമാക്കുന്ന 32-ാമത് അന്താരാഷ്ട്ര പുരസ്കാരം

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് സുവേന്ദു അധികാരി ; തൃണമൂൽ ഭരണത്തിലെ അഴിമതിയും സ്ത്രീപീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കും

ലിജു ജയിച്ചത് കരഞ്ഞു വോട്ട് വാങ്ങി; കായംകുളത്ത് യുഡിഎഫ് പണമൊഴുക്കിയെന്ന് യു. പ്രതിഭ; മകനെതിരായ പ്രചാരണത്തിൽ പൊട്ടിത്തെറി

ലിജു ജയിച്ചത് കരഞ്ഞു വോട്ട് വാങ്ങി; കായംകുളത്ത് യുഡിഎഫ് പണമൊഴുക്കിയെന്ന് യു. പ്രതിഭ; മകനെതിരായ പ്രചാരണത്തിൽ പൊട്ടിത്തെറി

700 കിലോയുടെ ‘ട്രംപ്’ വിറ്റുപോയി; ബംഗ്ലാദേശിലെ കന്നുകാലി ചന്തയിൽ ലോകനേതാക്കളുടെ പോരാട്ടം

700 കിലോയുടെ ‘ട്രംപ്’ വിറ്റുപോയി; ബംഗ്ലാദേശിലെ കന്നുകാലി ചന്തയിൽ ലോകനേതാക്കളുടെ പോരാട്ടം

മാതൃകയാക്കേണ്ടവൻ തള്ളിക്കളയുമ്പോൾ, കുട്ടി ആരാധകനോട് ദാക്ഷിണ്യമില്ലാതെ പരാഗ്; ഐപിഎല്ലിൽ പുതിയ വിവാദ കൊടുങ്കാറ്റ്

മാതൃകയാക്കേണ്ടവൻ തള്ളിക്കളയുമ്പോൾ, കുട്ടി ആരാധകനോട് ദാക്ഷിണ്യമില്ലാതെ പരാഗ്; ഐപിഎല്ലിൽ പുതിയ വിവാദ കൊടുങ്കാറ്റ്

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽ ; മോദിക്ക് രാജകീയ സ്വീകരണം ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി സ്റ്റോറെ

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽ ; മോദിക്ക് രാജകീയ സ്വീകരണം ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി സ്റ്റോറെ

റോഡിൽ നിസ്ക്കാരം വേണ്ട, വീട്ടിൽ സ്ഥലമില്ലെങ്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തൂ; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

റോഡിൽ നിസ്ക്കാരം വേണ്ട, വീട്ടിൽ സ്ഥലമില്ലെങ്കിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തൂ; കടുത്ത നിലപാടുമായി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies