തിരുവനന്തപുരം : രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ടിജി മോഹൻ ദാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പാറ്റ സമരവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായത്തിന്റെ പേരിലാണ് നടപടി. പാറ്റ സമരം അക്രമാസക്തമായാൽ താനാണ് പ്രധാനമന്ത്രിയെങ്കിൽ ഏത് നടപടിയാണ് സ്വീകരിക്കുക എന്ന് അഭിപ്രായപ്പെട്ടതിന്റെ പേരിലാണ് കസ്റ്റഡിയിൽ എടുത്തത്.
ഡൽഹിയിലെ അതീവ സുരക്ഷമേഖലയിൽ സമരം ചെയ്യുകയും അക്രമാസകതമാവുകയും ചെയ്താൽ താനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ സ്വീകരിക്കുന്ന നടപടി എന്താകുമെന്നായിരുന്നു ടിജി മോഹൻദാസ് വീഡിയോയിൽ പറഞ്ഞത്. താനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ പോലീസ് നടപടിക്ക് നിർദ്ദേശം നൽകിയേനെ എന്നും അങ്ങനെയെങ്കിൽ ആൾക്കൂട്ടം പിരിഞ്ഞ് പോയില്ലെങ്കിൽ വെടിവെപ്പുണ്ടാകുമെന്നുമാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞത്. ഇതിനെ വളച്ചൊടിച്ചായിരുന്നു വിവാദമുണ്ടാക്കിയതും കേസെടുത്തതും.
ഡൽഹിയിലെ പാറ്റ പ്രതിഷേധ പരിപാടിയിൽ നിരവധി ലൈംഗിക പരമായ അശ്ലീല പോസ്റ്ററുകൾ ഉയർന്നിരുന്നു. അത് പരാമർശിച്ച് കൊണ്ട് ബലാത്സംഗം ആഗ്രഹിക്കുന്നവരാണ് അവിടെ വരുന്നത് എന്നും ടിജി മോഹൻ ദാസ് വീഡിയോയിൽ പറഞ്ഞിരുന്നു. ഇതും വിവാദമാക്കിയതിനെ തുടർന്നാണ് കേസെടുത്തത്.
അതേസമയം ടിജിയെ കസ്റ്റഡിയിലെടുത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞവരും കുടുംബത്തെ അവഹേളിച്ചവരും സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് ടിജി മോഹൻ ദാസിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിമർശനം. കേരള സർക്കാർ ലീഗിന്റെയും മതതീവ്രവാദ സംഘടനകളുടേയും ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്നുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.












