Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ഇനിയും പറയും‘: കോടതിയെ വെല്ലുവിളിച്ച് ഉദയനിധി സ്റ്റാലിൻ

സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്ന പരാമർശങ്ങൾ നടത്തുവാനോ ഏതെങ്കിലുമൊരു ആശയത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാനോ ഒരു വ്യക്തിക്കും അധികാരമില്ലെന്ന് കോടതി

by Brave India Desk
Nov 7, 2023, 12:36 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് താൻ ഇനിയും പറയുമെന്ന് തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമ്മം എക്കാലവും എതിർക്കപ്പെടേണ്ടതാണ്. സനാതന ധർമ്മത്തെ കുറിച്ച് താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന്, പ്രതികൂലമായ കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിലും ഉദയനിധി പറഞ്ഞു.

അതേസമയം, സനാതന ധർമ്മത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ നിസ്സംഗത തുടരുന്ന തമിഴ്നാട് പോലീസിനെതിരെ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്ന പരാമർശങ്ങൾ നടത്തുവാനോ ഏതെങ്കിലുമൊരു ആശയത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാനോ ഒരു വ്യക്തിക്കും അധികാരമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Stories you may like

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

സനാതന ധർമ്മത്തെ ഡെങ്കിയോടും മലേറിയയോടും താരതമ്യം ചെയ്ത ഡിഎംകെ നേതാക്കളുടെ പ്രസ്താവനകൾ വിവാദമായിരുന്നു. സനാതന ധർമ്മത്തെ കുറിച്ച് വർഷങ്ങളായി നമ്മൾ സംസാരിക്കുകയാണ്. അത് എക്കാലവും എതിർക്കപ്പെടേണ്ടതാണ്. ഇതായിരുന്നു കഴിഞ്ഞ ദിവസം കോടതി പരാമർശം വന്ന ശേഷവും ഉദയനിധിയുടെ പ്രതികരണം.

പ്രസ്താവന പിൻവലിക്കാൻ താൻ തയ്യാറല്ല. ഇക്കാര്യത്തിൽ നിയമനടപടി നേരിടാൻ തയ്യാറാണെന്നും ഉദയനിധി ആവർത്തിച്ചു.

സനാതന ധർമ്മത്തെ എതിർക്കുന്നതിന് പകരം ഉന്മൂലനം ചെയ്യണം എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ ആദ്യ പ്രസ്താവന. സനാതന ധർമ്മം എന്ന പേര് തന്നെ വന്നിരിക്കുന്നത് സംസ്കൃതത്തിൽ നിന്നാണ്. അത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു.

Tags: Udayanidhi StalinSanatan DharmadmkMADRAS HIGH COURT
Share2
Tweet
Send
Share

Latest stories from this section

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies