തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ ബോംബ് ഭീഷണി. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. കെട്ടിടത്തിനകത്ത് ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി.
പോലീസ് ആസ്ഥാനത്തെ 112 എന്ന ഫോൺ നമ്പറിലേക്കാണ് സന്ദേശമെത്തിയത്. കന്റോൺമെന്റ് പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കുളത്തൂർ ഭാഗത്ത് നിന്നാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. റൂറൽ പോലീസാണ് അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയെ വധിക്കുമെന്ന തരത്തിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മറ്റൊരു സന്ദേശം. ഇതും വ്യാജ സന്ദേശം ആണെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം തന്നെ ശക്തമായ പരിശോധനയും തുടരുന്നുണ്ട്.












