ഹൈദരാബാദ്: ഭാരതത്തിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഉറവിടം വേദങ്ങളെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. നമ്മുടെ ധാര്‍മികതയുടെ അടിത്തറ വേദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രയില്‍ തിരുമലൈ തിരുപ്പതി ദേവസ്ഥാനം സംഘടിപ്പിച്ച വേദപാഠശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
അറിവും ബുദ്ധിയും ധാരണയുമാണ് വേദങ്ങള്‍ നമുക്ക് പകരുന്നത്. വേദപഠനത്തിന് പ്രചാരം നല്കാന് ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് തിരുമല തിരുപ്പതി ദേവസ്ഥാനത്തെയും ആന്ധ്ര സര്‍ക്കാരിനെയും രാഷ്ട്രപതി അഭിനന്ദിച്ചു.
വേദങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള ആശയങ്ങള്‍ വ്യക്തികളുടെ ക്ഷേമത്തിന് മാത്രമല്ല, സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിന് കൂടിയുളളതാണ്. സാര്‍വത്രിക സാഹോദര്യത്തിന്റെ സന്ദേശമാണ് വേദങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അ്രദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post