Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ക്രൂരതയ്ക്ക് തൂക്കുകയർ; അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് കോടതി

by Brave India Desk
Nov 14, 2023, 11:14 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി; ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊട്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് കോടതി. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ വിധിക്കണമെന്ന പ്രോസിക്യൂഷൻ നിലപാട് ശരിവച്ചാണ് കോടതി വിധി. പ്രായവും മാനസിക നിലയും കണക്കിലെടുത്ത് പരമാവധി ഇളവ് നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.പ്രതി മുൻപും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമന്നാണ് വധശിക്ഷ വിധിച്ചത്. പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികദിനത്തിലാണ് ആലുവ കേസിന്റെ വിധിയെന്നതും പ്രത്യേകതയാണ്. ക്രൂരന് കോടതി ശിക്ഷ വിധിക്കുന്നത് കേള്‍ക്കാനായി അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

ആലുവയിൽ വിവിധ ഭാഷാ തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഒക്ടോബർ 4ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി മിന്നൽ വേഗത്തിൽ വിധി പറയുന്നത്. ബിഹാർ സ്വദേശി അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷവരെ ലഭിക്കാം. കൊലപാതകം ബലാൽസംഗം തട്ടിക്കൊണ്ടുപോകൽ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്താരം കേസിൽ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്ഫാക് ആലത്തെ വിസ്തരിച്ചത്. തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു കേസിൽ പ്രതിയുടെ വാദം.

Stories you may like

പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

‘സതീശൻ ഏത് പാർട്ടിയിലാണ്? സ്വീകരിക്കുന്നത് ബിജെപി നിലപാട്’; വഖഫ് വിഷയത്തിൽ വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്!

കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാർക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു ബലാത്സംഗം ചെയ്തത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ ജൂലൈ 28 നാണ് തൊട്ടടുത്ത മുറിയിൽ പുതുതായി താമസിക്കാൻ വന്ന അസ്ഫാക് ആലം വിളിച്ചുകൊണ്ടുപോയത്. കുട്ടിയെ കാണാതായെന്ന വിവരം നടുക്കത്തോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തെമ്പാടും തിരച്ചിൽ ആരംഭിച്ച് വൈകാതെ തന്നെ അസ്ഫാക് ആലത്തെ പോലീസ് പിടികൂടി. എന്നാൽ ഇയാൾ ലഹരിയുടെ സ്വാധീനത്തിലായിരുന്നു. രാവിലെ വരെ കാത്തിരുന്നിട്ടും പ്രതി ലഹരിയുടെ സ്വാധീനത്തിൽ നിന്ന് വിട്ടിരുന്നില്ല.

Tags: aluvaASFAK
Share28TweetSendShare

Latest stories from this section

Auto Draft

‘അവനെ ഭ്രാന്തനാക്കി തള്ളേണ്ട, എംഡിഎംഎ കിട്ടാതെ കൊലപ്പെടുത്തിയതാണ്, വേറെയും ആളുകളെ കരുതിവെച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി കുടുംബം!

സർക്കാരിനെതിരെ ബോധപൂർവ്വം തെറ്റായ പ്രചാരണം നടക്കുന്നു; വില്ലൻ എൽനിനോയും മഴക്കുറവും; വൈദ്യുതി പ്രതിസന്ധിയിൽ  ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഉമ്മൻചാണ്ടിയുടെ കാലത്തെ ദീർഘകാല കരാർ കഴിഞ്ഞ സർക്കാർ റദ്ദാക്കിയതാണ് തിരിച്ചടിയായത്, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ല: വി. ഡി. സതീശൻ

നീറ്റ് പരീക്ഷാ വിവാദം, രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ

നീറ്റ് പരീക്ഷാ വിവാദം, രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

‘മുത്തച്ഛൻ പീഡിപ്പിച്ച മക്കളെ വിഷം കൊടുത്തു കൊന്നു’: പയ്യന്നൂരിലെ നാടക നടനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മരുമകൾ!

Discussion about this post

Latest News

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

നീറ്റ് വിഷയത്തിൽ ഏത് ചർച്ചയ്ക്കും കേന്ദ്രസർക്കാർ തയ്യാർ ; രാഹുൽ ഗാന്ധിയുടെ 152 ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ വിശദ അന്വേഷണമുണ്ടാവുമെന്ന് ജെ.പി. നദ്ദ

നീറ്റ് വിഷയത്തിൽ ഏത് ചർച്ചയ്ക്കും കേന്ദ്രസർക്കാർ തയ്യാർ ; രാഹുൽ ഗാന്ധിയുടെ 152 ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ വിശദ അന്വേഷണമുണ്ടാവുമെന്ന് ജെ.പി. നദ്ദ

ജന്തർ മന്തറിൽ വീണ്ടും സംഘർഷം; പോലീസിന് നേരെ കല്ലേറ്, ഡൽഹി എ.സി.പിക്ക് തലയ്ക്ക് പരിക്കേറ്റു

ജന്തർ മന്തറിൽ വീണ്ടും സംഘർഷം; പോലീസിന് നേരെ കല്ലേറ്, ഡൽഹി എ.സി.പിക്ക് തലയ്ക്ക് പരിക്കേറ്റു

‘എനിക്ക് നിങ്ങളിൽ നിന്ന് രാഷ്ട്രീയം പഠിക്കേണ്ടതില്ല’; കെസി വേണുഗോപാലിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് അഖിലേഷ് യാദവ്; പാർലമെന്റിൽ തമ്മിലടി

‘എനിക്ക് നിങ്ങളിൽ നിന്ന് രാഷ്ട്രീയം പഠിക്കേണ്ടതില്ല’; കെസി വേണുഗോപാലിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് അഖിലേഷ് യാദവ്; പാർലമെന്റിൽ തമ്മിലടി

സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ

സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ

സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം

‘നരേന്ദ്ര മോദി മാപ്പ് പറയണം’ ; നാളെ നിർണായക പ്രതിപക്ഷ യോഗം ; പാർലമെന്റ് പ്രവർത്തിക്കണമോ എന്ന് പ്രതിപക്ഷ പാർട്ടികൾ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

സമരക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് തന്നാൽ നിരാഹാര സമരം അവസാനിപ്പിക്കാം ; കേന്ദ്രസർക്കാരിന് കത്തെഴുതി സോനം വാങ്ചുക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies