ശ്രീനഗർ: കാശ്മീരിലെ സ്‌ക്രാപ്‌യാർഡിൽ തീപിടിത്തം. കുൽഗാമിലെ ഖാസിഗുണ്ട് പ്രദേശത്താണ് സംഭവം. ജമ്മു പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി അധികൃതർ വ്യക്തമാക്കി.
‘നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും പോലീസിന്റെയും സഹായത്തോടെയാണ് തീ അണച്ചത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, ശ്രീനഗറിൽ ദാൽ തടാകത്തിലെ ഹൗസ് ബോട്ടിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് മൂന്ന് വിനോദസഞ്ചാരികൾ മരിച്ചിരുന്നു. സഫീന എന്ന ഹൗസ് ബോട്ടിൽ താമസിച്ചിരുന്ന ബംഗ്ലാദേശിൽ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികൾക്കാണ് ജീവൻ നഷ്ടമായത്.








