എറണാകുളം: മുൻഭാര്യ നൽകിയ പോക്സോ പരാതിയിൽ വ്ലോഗർ ഷാക്കിർ സുബ്ഹാന് മുൻകൂർ ജാമ്യം. തലശ്ശേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന്‍ഭാര്യയുടെ പരാതിയിൽ ഷാക്കിർ സുബ്ഹാനെതിരെ ധർമടം പോലീസ് കേസ് എടുത്തിരുന്നു. ശൈശവ വിവാഹം, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
പ്രായപൂർത്തിയാകും മുമ്പ് വിവാഹം കഴിച്ചുവെന്നാണ് പരാതി. 15-ാം വയസ്സിൽ ഗർഭിണി ആയിരിക്കുമ്പോൾ പോലും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും ഗർഭഛിദ്രം നടത്തിയെന്നും മുൻ ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സുബ്ഹാനെതിരെ പോക്സോ ചുമത്തി കേസെടുത്തത്.
സൗദി യുവതി നൽകിയ പീഡന പരാതിയിൽ ഷാക്കിർ സുബ്ഹാന് ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിരുന്നു. അഭിമുഖത്തിനായി എത്തിയപ്പോൾ എറണാകുളത്തെ ഹോട്ടലിൽ വച്ച് ഷാക്കിർ സുബ്ഹാന്‍ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സൗദി യുവതിയുടെ പരാതി.










