എറണാകുളം :ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് നടക്കുന്ന നിശാപാർട്ടികളിൽ മയക്കുമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ മൂന്ന് പേർ എക്‌സൈസ് പിടിയിൽ.കാക്കനാട് പടമുഗള്‍ ഓലിക്കുഴി സ്വദേശി ഓലിക്കുഴി വീട്ടില്‍ ഒ.എം. സലാഹുദ്ദീന്‍ (35), പാലക്കാട് തൃത്താല സ്വദേശി അമീര്‍ അബ്ദുള്‍ഖാദര്‍ (27), വൈക്കം വെള്ളൂര്‍ സ്വദേശി അര്‍ഫാസ് ഷെരീഫ് (27) എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും 7. 5 ഗ്രാം എം ഡി എം എ യും പിടിച്ചെടുത്തു. സംഘത്തിൽ നിന്നും 1,05,000 രൂപയും മൂന്ന് ഫോണുകളും പിടിച്ചെടുത്തു.
പിടിയിലായ സലാഹുദീൻ ഡി വൈ എഫ് ഐ മുൻ ബ്ലോക്ക് പ്രസിഡന്റാണ്. സംഘത്തിലെ പ്രധാന ഇടനിലക്കാരൻ എക്‌സൈസിന്റെ പിടിയിൽ ആയതോടെയാണ് ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കൊച്ചിയിലെ നിശാപാർട്ടികൾക്കായി ഓർഡർ ചെയ്ത മയക്കുമരുന്ന് കൊണ്ടുവരാൻ വേണ്ടി ബെംഗളൂരുവിലേക്ക് പോയ മൂവരെയും ഇന്ന് പുലർച്ചെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മഫ്റുവാണ് മയക്കുമരുന്ന് എത്തിക്കാൻ നേതൃത്വം നൽകിയതെന്ന് പോലീസ് പറയുന്നു.
Discussion about this post