കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മേചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഇരുട്ടിൽതപ്പി പോലീസ്. കുട്ടിയുടെ പിതാവ് റെജി പത്തനംതിട്ടയിൽ ജോലിയുടെ ആവശ്യത്തിനായി താമസിച്ചിരുന്ന അപ്പാർട്ടുമെന്റിൽ പോലീസ് പരിശോധന നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. പത്തനംതിട്ട നഗരത്തിലെ ഒരു ആശുപത്രിയിലെ ജീവനക്കാരനാണ് റെജി. ഇദ്ദേഹത്തിന്റെ ഒരു ഫോൺ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.
തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്. മറ്റുള്ളവരുടെ മുഖം ഓർമ്മയില്ലെന്നും കുട്ടി വ്യക്തമാക്കി. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രം പോലീസ് ഉടൻ പുറത്ത് വിടുമെന്നാണ് റിപ്പോർട്ട്.












