ഹൈദരാബാദ്; തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയിൽ. തെന്നി വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്നാണ് കെ ചന്ദ്രശേഖര റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെസിആറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
വീഴ്ചയെത്തുടർന്ന് 69കാരനായ അദ്ദേഹത്തിന്റെ ഇടുപ്പിന് പൊട്ടലുണ്ടായതിനാൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. രാത്രി എരവള്ളിയിലെ ഫാം ഹൗസിലാണ് തെന്നി വീണത്.
നിയമസഭ തിരഞ്ഞെടുപ്പിൽ വൻ തോൽവിയേറ്റുവാങ്ങിയ കെസിആർ കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിൽ വച്ച് പാർട്ടി പ്രവർത്തകരെ കണ്ട് വരികയായിരുന്നു.
2014 മുതൽ 2023 വരെ തെലങ്കാന മുഖ്യമന്ത്രിയായിരുന്നു കെസിആർ. 64 സീറ്റുകൾ നേടിയാണ് കോൺഗ്രസ് തെലങ്കാനയിൽ ഭരണം പിടിച്ചെടുത്തത്. 39 സീറ്റുകൾ മാത്രമാണ് ബിആർഎസിന് നേടാനായത്.
Discussion about this post