Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പ്രൗഢഗംഭീരമായ ഉദ്ഘാടനത്തിനൊരുങ്ങി രാമജന്മഭൂമി; ഭക്തർക്കായി 1000 സ്പെഷ്യൽ ട്രെയിനുകളൊരുക്കി ഇന്ത്യൻ റെയിൽവേ

അയോധ്യയിലെ രാമജന്മഭൂമി മന്ദിരത്തിന്റെ മഹത്തായ ഉദ്ഘാടനം, കേവലം ഒരു നിർമ്മാണ പദ്ധതിയുടെ ശുഭപര്യവസായിയായ സമാപനം മാത്രമല്ല, ദശലക്ഷക്കണക്കിന് വിശ്വാസികളായ ഹിന്ദുക്കളെ ഒന്നിപ്പിക്കുന്ന ഒരു സുപ്രധാന സന്ദർഭം കൂടെയാണ്

by Brave India Desk
Dec 18, 2023, 08:58 pm IST
in News, Temple, India
Share on FacebookTweetWhatsAppTelegram

അയോദ്ധ്യ: ജനുവരി 22, 2024, അന്ന് ഭാരതം ഉണരുക സൂര്യദേവന്റെ പൊന്കിരണങ്ങൾക്ക് കൂടുതൽ തിളക്കത്തോടെയായിരിക്കും. കാരണം അന്നാണ് നൂറ്റാണ്ടുകളുടെ ചരിത്രവും ആത്മസമർപ്പണവും പ്രതിധ്വനിക്കുന്ന പുണ്യ നഗരം, അയോദ്ധ്യ, പുതുതായി പണികഴിപ്പിച്ച ശ്രീരാമ ക്ഷേത്രത്തോടൊപ്പം പുനരുജ്ജീവനത്തിന്റെ സ്വർണ്ണപടവുകളിലേക്ക് കാലെടുത്തു വയ്ക്കാൻ പോകുന്നത്. അതോടൊപ്പം തന്നെ അടിമത്തത്തിന്റെ ഇരുമ്പുചങ്ങലയിൽ ആത്മാവും ചേതസ്സും നഷ്ടപെട്ട കോടികണക്കിന് ഹിന്ദുക്കളും

ക്ഷേത്ര വളപ്പിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠ നടത്തുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ ചരിത്ര സംഭവത്തിന് സാക്ഷിയാകും

Stories you may like

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഈ മഹത്തായ അവസരത്തിന് മുന്നോടിയായി, രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഭക്തരുടെ യാത്ര സുഗമമാക്കുന്നതിന് ഇന്ത്യൻ റെയിൽവേ വിപുലമായ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ജനുവരി 19 മുതൽ തീർഥാടകരെ അയോധ്യയിലേക്ക് കൊണ്ടുപോകാൻ ആയിരത്തിലധികം പ്രത്യേക ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത് . ഈ പ്രവർത്തനം അടുത്ത 100 ദിവസത്തേക്ക് തുടരും. അതിനാൽ തന്നെ അനവധി മനുഷ്യായുസുകളിൽ തന്നെ അപൂർവ്വമായി മാത്രം വരുന്ന മഹത്തായ ഈ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഭക്തർക്ക് ധാരാളം അവസരങ്ങളാണ് കൈവന്നിരിക്കുന്നത്.

ദശലക്ഷക്കണക്കിനു ഭക്തരാണ് അന്നേ ദിവസം രാമജന്മഭൂമിയിലേക്ക് ഒഴുകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് പരിഗണിച്ചു കൊണ്ട് ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, പൂനെ, കൊൽക്കത്ത, നാഗ്പൂർ, ലഖ്‌നൗ, ജമ്മു തുടങ്ങിയ പ്രധാന നഗരങ്ങളെ അയോദ്ധ്യയുമായി ബന്ധിപ്പിക്കുന്ന സ്പെഷ്യൽ ട്രെയിനുകളുടെ ഒരു വിപുലമായ ശൃംഖല തന്നെ ഇന്ത്യൻ റെയിൽവേ ഒരുക്കിയിട്ടുണ്ട്

ഭക്തജനങ്ങളുടെ അഭൂതപൂർവ്വമായ തിരക്കാണ് അന്നേ ദിവസം പ്രതീക്ഷിക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ 50,000-ത്തോളം ആളുകളെ ദിവസവും കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ വലിയ മാറ്റത്തിനു തന്നെ വിധേയമായിട്ടുണ്ട് . ജനുവരി 15-നകം ഈ സ്റ്റേഷൻ പൂർണമായി പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അയോധ്യയിൽ എത്തുന്ന ഭക്തർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ സുഗമവും കാര്യക്ഷമവുമായ അനുഭവം ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്

ഭക്തജനങ്ങളൊന്നും വിശപ്പോ ദാഹമോ കൊണ്ട് ബുദ്ധിമുട്ടരുത് എന്ന് കരുതികൊണ്ട് നിരവധി ഭക്ഷണ ശാലകളാണ് ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിനുവേണ്ടി ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ്, ടിക്കറ്റിംഗ് വിഭാഗങ്ങൾ വിശ്രമമില്ലാതെ തന്നെ പ്രവർത്തിക്കാൻ സജ്ജരാക്കിയിട്ടുണ്ട്

ഓരോ ദിവസവും ഒന്നര മുതൽ രണ്ടര ലക്ഷം വരെ ആളുകൾക്ക് ഭഗവാൻ രാംലല്ലയെ ദർശിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തിരക്ക് കൈകാര്യം ചെയ്യാൻ വലിയ ക്രമീകരണങ്ങൾ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ദർശനത്തിനായെത്തുന്ന ഭക്തരെ നാല് വരികളിലായി അകത്തേക്ക് കടത്തിവിടുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഉള്ളത്

ഉദ്ഘാടനത്തിനു ശേഷം ജനുവരി 23 മുതൽ മന്ദിരം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

അയോധ്യയിലെ രാമജന്മഭൂമി മന്ദിരത്തിന്റെ മഹത്തായ ഉദ്ഘാടനം, കേവലം ഒരു നിർമ്മാണ പദ്ധതിയുടെ ശുഭപര്യവസായിയായ സമാപനം മാത്രമല്ല, ദശലക്ഷക്കണക്കിന് വിശ്വാസികളായ ഹിന്ദുക്കളെ ഒന്നിപ്പിക്കുന്ന ഒരു സുപ്രധാന സന്ദർഭം കൂടെയാണ്. ഇന്ത്യൻ റെയിൽവേയുടെ സൂക്ഷ്മമായ ആസൂത്രണം, പുനർരൂപകൽപ്പന ചെയ്ത അയോധ്യ റെയിൽവേ സ്റ്റേഷൻ, രാം മന്ദിർ ട്രസ്റ്റിന്റെ സമഗ്രമായ ക്രമീകരണങ്ങൾ എന്നിവ ഈ മഹദ് സംഭവത്തെ അവിസ്മരണീയവും ആത്മീയമായി സംതൃപ്തി നൽകുന്നതുമായ ഒരു അനുഭവമാക്കി മാറ്റുമെന്ന് നിസംശയമാണ്

2024 ജനുവരി 22 ലെ ചരിത്ര ദിനത്തിനായി രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ. വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഭക്തിയുടെയും ആഘോഷത്തിനായി രാജ്യമെമ്പാടുമുള്ള ഭക്തരെ സ്വാഗതം ചെയ്യാൻ അയോധ്യ ഒരുങ്ങി നിൽക്കുകയാണ്. ഈ പുണ്യ മുഹൂർത്തത്തിൽ അയോധ്യയുടെ പുണ്യഭൂമിയിൽ ഒരിക്കൽ കൂടെ ഭഗവാൻ ശ്രീരാമചന്ദ്രന്റെ കാൽപാദം പതിയുമ്പോൾ, പാപമോചനം കിട്ടുന്ന അഹല്യയായി മാറട്ടെ നമ്മുടെ ഈ ഭാരതഭൂമി.

ജയ് ശ്രീരാം ..

Tags: Narendra ModiayodhyaRAM JANMABHUMI
Share1TweetSendShare

Latest stories from this section

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies