ന്യൂഡൽഹി: യൂറോപ്പ്യൻ രാജ്യമായ അർമേനിയ അവരുടെ അതിർത്തികൾ കാത്ത് സൂക്ഷിക്കുവാൻ ഭാരതത്തിന്റെ ആകാശ് മിസൈലുകൾ മേടിച്ച വാർത്ത ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ രാജ്യങ്ങൾ ഇന്ത്യയുടെ ആകാശ് മിസൈലുകൾ മേടിക്കുവാനായി മുന്നോട്ട് വരുകയാണ് എന്ന വാർത്തയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
അർമേനിയയിലേക്കുള്ള ഡെലിവറികൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അതിനിടെയാണ് , ബ്രസീൽ, ഈജിപ്ത്, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഭാരതത്തിന്റെ ആകാശ് മിസൈൽ സംവിധാനത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചു വന്നിട്ടുള്ളത് , പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആകാശ് മിസ്സൈലുകളെ കൂടാതെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകളും വിയറ്റ്നാം ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് വിറ്റിരുന്നു. ഒരു പ്രതിരോധ ഇറക്കുമതി രാജ്യം എന്ന നിലയിൽ നിന്നും മെയ്ക് ഇൻ ഇന്ത്യ സംരംഭത്തിലൂടെ പ്രതിരോധ ഉപകരണ സ്വയം പര്യാപ്ത രാജ്യം എന്ന നിലയിലേക്ക് ഇന്ത്യ ചുവടു വച്ചിരുന്നു അതിന്റെ ഭാഗമായി റഷ്യയുടെ എ കെ 203 തോക്കുകൾ ഉത്തർപ്രദേശിലെ ഫാക്ടറിയിൽ നിന്നും നിർമ്മിക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ സ്വയംപര്യാപ്തതയിൽ നിന്നും ഒരുപടി കൂടി കടന്ന് കയറ്റുമതിയിലേക്ക് കൂടെ സ്വാധീനം വർദ്ധിപ്പിച്ചിരിക്കുകയാണ് ഭാരതം എന്നാണ് പുറത്ത് വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ച ഒരു സംവിധാനമാണ് ആകാശ് മിസൈൽ. ഗൾഫ് രാജ്യങ്ങളും അടുത്ത കാലത്തായി ആകാശ് മിസ്സൈലുകളിൽ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു.
ഒരേസമയം 4 ലക്ഷ്യങ്ങളെ ഒരുമിച്ച് ഭേദിച്ചുകൊണ്ട് ഇന്ത്യ ആകാശ് മിസ്സൈലുകളുടെ ഏറ്റവും പുതിയ ശക്തിപ്രകടനം ഡിസംബർ 12 ന് സൂര്യലങ്ക എയർഫോഴ്‌സ് സ്റ്റേഷനിൽ അസ്ത്രശക്തി 2023-ൽ ഐഎഎഫ് വച്ച് നടത്തിയിരുന്നു









