ന്യൂഡൽഹി : പുതുവർഷം എത്താൻ ഇനി ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂ. 2024നെ വരവേൽക്കാനും പുതുവർഷം ആഘോഷിക്കാനും ലോകമെങ്ങും ജനങ്ങൾ തയ്യാറെടുക്കുകയാണ്. പുതുവർഷത്തിൽ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും എപ്പോഴാണ് സംഭവിക്കുന്നതെന്ന് അറിയാനും പലരും ശ്രമിക്കാറുണ്ട്. ജ്യോതിഷ ശാസ്ത്ര പ്രകാരം സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും ഏറെ പ്രാധാന്യമുണ്ട്. അടുത്ത വർഷത്തെ ഗ്രഹണങ്ങൾ എപ്പോഴാണെന്നും അത് ഏതൊക്കെ രാജ്യങ്ങളിൽ ദൃശ്യമാകുമെന്നും പരിശോധിക്കാം.
2024-ലെ ആദ്യത്തെ സൂര്യഗ്രഹണം 2024 ഏപ്രിൽ 8-ന് തിങ്കളാഴ്ച നടക്കും. ഇത് ഒരു സമ്പൂർണ സൂര്യഗ്രഹണമായിരിക്കും. എന്നാൽ ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. പടിഞ്ഞാറൻ ഏഷ്യ, തെക്ക്-പടിഞ്ഞാറൻ യൂറോപ്പ്, ഓസ്ട്രേലിയ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അറ്റ്ലാന്റിക് സമുദ്രം, ഉത്തരധ്രുവം, ദക്ഷിണധ്രുവം എന്നിവിടങ്ങളിലായിരിക്കും 2024-ലെ ആദ്യ സൂര്യഗ്രഹണം ദൃശ്യമാകുന്നത് . ഇന്ത്യയിൽ ഇത് ദൃശ്യമാകില്ല. ജ്യോതിഷ പ്രകാരം, 2024 ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 8-ന് രാത്രി 09:12 ന് ആരംഭിച്ച് അർദ്ധരാത്രി 01:25 ന് അവസാനിക്കും.
2024 ലെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബർ 2 ബുധനാഴ്ച നടക്കും. 2024 ലെ രണ്ടാമത്തെ സൂര്യഗ്രഹണവും ഇന്ത്യയിൽ ദൃശ്യമാകില്ല. 2024 ലെ രണ്ടാമത്തെ സൂര്യഗ്രഹണം അമേരിക്ക, തെക്കേ അമേരിക്ക, അർജന്റീന, അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളിൽ ദൃശ്യമാകും. ഇതൊരു വലയ ഗ്രഹണമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. 2024 ലെ രണ്ടാമത്തെ സൂര്യഗ്രഹണം രാത്രി 09:13 ന് ആരംഭിച്ച് അർദ്ധരാത്രി 03:17 ന് അവസാനിക്കും.
2024 ലെ ആദ്യ ചന്ദ്രഗ്രഹണം മാർച്ച് 25 ന് സംഭവിക്കും. ഇത് ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും. ഭാഗീക ചന്ദ്രഗ്രഹണ സമയത്ത്, ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ പുറം ഭാഗത്തിലൂടെ കടന്നുപോകുന്നു. ഭൂമിയുടെ നിഴലിന്റെ പുറം ഭാഗം, സൂര്യന്റെ ഒരു ഭാഗം മൂടുന്നതായി കാണപ്പെടുമെന്നും ശാസ്ത്രലോകം വ്യക്തമാക്കുന്നു.
2024-ലെ ആദ്യ ചന്ദ്രഗ്രഹണം യൂറോപ്പ്, ഓസ്ട്രേലിയ, ആഫ്രിക്ക, വടക്ക്/കിഴക്കൻ ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക്, ആർട്ടിക്, അന്റാർട്ടിക്ക എന്നിവിടങ്ങളിലെ ഭൂരിഭാഗം ഭാഗങ്ങളിലും ദൃശ്യമാകും. എന്നാൽ, ഈ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ പുറം അറ്റങ്ങളിലൂടെ മാത്രമേ കടന്നുപോകൂ. എന്നിരുന്നാലും കണ്ണ് തുറന്ന് നേരിട്ട് ചന്ദ്രഗ്രഹണം കാണരുത്. 2024 ലെ ആദ്യ ചന്ദ്രഗ്രഹണം മാർച്ച് 25 ന് രാവിലെ 10:41 ന് ആരംഭിച്ച് 03:01 ന് അവസാനിക്കും.
2024 ലെ രണ്ടാം ചന്ദ്രഗ്രഹണം സെപ്റ്റംബർ 18 ബുധനാഴ്ച നടക്കും. ഇതും ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും. ഈ ഗ്രഹണവും ഇന്ത്യയിൽ ദൃശ്യമാകില്ല. രണ്ടാം ചന്ദ്രഗ്രഹണം യൂറോപ്പ്, വടക്കൻ, തെക്കേ അമേരിക്ക, തെക്ക്, വടക്കേ ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ആർട്ടിക് സമുദ്രം എന്നിവിടങ്ങളിൽ ദൃശ്യമാകും. 2024 ലെ രണ്ടാം ചന്ദ്രഗ്രഹണം രാവിലെ 06:12 ന് ആരംഭിച്ച് 10:17 ന് അവസാനിക്കും.
Discussion about this post