തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില. ഇന്നലെ സ്വര്‍ണ വില ഉയര്‍ന്നിരുന്നു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 46,560 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 5,820 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയും, ഗ്രാമിന് 20 രൂപയും കൂടിയിരുന്നു.സംസ്ഥാനത്ത് ഈ മാസം ഏറ്റവും കുറഞ്ഞ സ്വര്‍ണ്ണവില രേഖപ്പെടുത്തിയത് ഡിസംബര്‍ 13നായിരുന്നു. 45,320 രൂപയായിരുന്നു പവന് വില. ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണവില രേഖപ്പെടുത്തിയത് ഡിസംബര്‍ 4നായിരുന്നു. 47,080 ആയിരുന്നു അന്നത്തെ വില.
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം . രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയും ഡോളറിന്റെ വിനിമയ മൂല്യവും സംസ്ഥാനത്തെ സ്വര്‍ണ വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം തുടര്‍ന്നാല്‍ സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post