തിരുവനന്തപുരം : കേരള രാജ്ഭവനിലേക്ക് പുതിയ രണ്ട് അതിഥികൾ കൂടി എത്തിയിരിക്കുകയാണ്. വെറുതെ സന്ദർശനത്തിനായി വന്നവരല്ല. ഇനി രാജ്ഭവനിൽ തന്നെ സ്ഥിരതാമസം ആക്കുകയാണ് ഇവർ. രാജ്ഭവനിൽ എത്തിയ ഈ പുതിയ പശുവിനെയും കിടാവിനെയും ഗവർണർ തന്നെ നേരിട്ട് എത്തിയാണ് സ്വീകരിച്ചത്.
പൊന്നാട അണിയിച്ചും പൂമാലയിട്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അമ്മ പശുവിനെയും കിടാവിനെയും രാജ്ഭവനിലേക്ക് സ്വീകരിച്ചു. തുടർന്ന് വിശപ്പ് അകറ്റാൻ നല്ല പച്ച പുല്ലും നൽകി. പിന്നീട് പുതിയ അതിഥികളുടെ നാമകരണ ചടങ്ങ് ആയിരുന്നു. അമ്മയ്ക്ക് നന്ദിനി എന്നും മകന് നന്ദി എന്നും ഗവർണർ തന്നെ പേര് ചൊല്ലി വിളിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആതിഥ്യത്തിൽ ഏറെ തൃപ്തിപ്പെട്ട നന്ദി അങ്ങനെ അമ്മയോടൊപ്പം കേരള രാജ്ഭവന്റെ ഭാഗമായി മാറി.
Discussion about this post