ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവസഭാ മേലദ്ധ്യക്ഷന്മാർ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. ക്രൈസ്തവ സഭ പ്രതിനിധികൾ രാഷ്ട്രീയ അജണ്ട മനസ്സിലാക്കണമായിരുന്നു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
ബിഷപ്പുമാർ വിചാരധാര വായിക്കണമായിരുന്നു എന്നും ബിനോയ് വിശ്വം സൂചിപ്പിച്ചു. മണിപ്പൂരിനെക്കുറിച്ച് മൗനമെന്തെന്ന് ബിഷപ്പുമാർ മോദിയോട് ചോദിക്കണമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി ഡൽഹിയിലെ വസതിയിൽ വച്ച് ക്രൈസ്തവ സഭ പ്രതിനിധികൾക്കായി നടത്തിയ ക്രിസ്മസ് വിരുന്ന് രാഷ്ട്രീയ അജണ്ട ആണെന്നാണ് സിപിഐ അഭിപ്രായപ്പെട്ടത്.
യേശു ഉയർത്തിയ മൂല്യങ്ങളും ജീവത്യാഗങ്ങളും ഓർക്കേണ്ട ദിനമാണ് ക്രിസ്മസ് എന്ന് പ്രധാനമന്ത്രി വിരുന്നിൽ വ്യക്തമാക്കി. കരുണയുടെയും സ്നേഹത്തിന്‍റെയും പാത കാണിച്ചു തന്ന വ്യക്തിയാണ് യേശു എന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ക്രൈസ്തവ സമൂഹം രാജ്യത്തിന് നൽകുന്ന സംഭാവനകള്‍ക്ക് പ്രധാനമന്ത്രി ചടങ്ങിൽ നന്ദി അറിയിക്കുകയും ചെയ്തു.
Discussion about this post