വയനാട്: നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയാണെന്നാണ് പ്രാഥമിക നിഗമനം. നടവയൽ നീർവാരം എന്ന സ്ഥലത്താണ് പുലിയെ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. പുലിയെ വലയിട്ട് പിടികൂടി. ആർആർടി സംഘവും വെറ്ററനറി സംഘവും സ്ഥലത്തെത്തിയിരുന്നു.
ഇന്ന് രാവിലെ ആറരയോടെയാണ് പുലിയെ കണ്ടെത്തിയത്. ഏകദേശം എട്ട് വയസ് പ്രായം തോന്നിക്കുന്ന പുലിയാണെന്ന് കരുതുന്നു.
Discussion about this post