പറ്റ്ന: പറ്റ്ന ഹൈക്കോടതിയ്ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയിൽ സന്ദേശം ലഭിച്ചതിന് പിന്നാലെ ബോംബ് സ്ക്വാഡും പോലീസും പരിശോധന ആരംഭിച്ചു. കോടതി കെട്ടിടങ്ങൾ ബോംബ് വച്ചു തകർക്കുമെന്നാണ് ഭീഷണി.
വൈകീട്ടോടെയാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ മെയിൽ സന്ദേശം ലഭിച്ചത്. കോടതി രജിസ്ട്രാറുടെ ഇ മെയിൽ വിലാസത്തിലായിരുന്നു സന്ദേശം ലഭിച്ചത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ല. ഭീഷണി വ്യാജമാണെന്നാണ് നിഗമനം.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇ മെയിൽ വിലാസം കേന്ദ്രീകരിച്ചാണ് സന്ദേശം. രാവിലെ കൊൽക്കത്തയിലെ മ്യൂസിയത്തിൽ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി തകർക്കുമെന്നുള്ള ഭീഷണി. ഇരു സംഭവങ്ങൾക്കും പിന്നിൽ ഒരാളാണോ എന്നതുൾപ്പെടെ അന്വേഷണ വിധേയമാക്കുന്നുണ്ട്.
Discussion about this post