തിരുവനന്തപുരം: ഭാരതത്തിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ വലുപ്പത്തെ കുറിച്ച് വെളിപ്പെടുത്തി വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ന് ലോകം ഇന്ത്യയെ കുറിച്ച് സംസാരിക്കുകയാണ്. നമ്മുടെ സാമൂഹിക ക്ഷേമ പദ്ധതികളെ കുറിച്ച് സംസാരിക്കുകയാണ്. ഇന്ത്യ ചെയ്യുന്നതൊക്കെ വലിയ ആദരവോടെയാണ് ഇന്ന് ലോകം നോക്കി കാണുന്നത്, ജയശങ്കർ പറഞ്ഞു
ഉദാഹരണമായെടുക്കുകയാണെങ്കിൽ കേന്ദ്രത്തിന്റെ ഗരീബ് കല്യാൺ അന്ന യോജന അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഒരേ സമയം ഭക്ഷണം നൽകുന്നത് പോലെയാണ്. അത്ര മാത്രം ജനങ്ങൾക്കാണ് ഗരീബ് കല്യാൺ അന്ന യോജന ഭക്ഷണം നൽകുന്നത്. ഇന്ത്യയുടെ ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണമെടുത്താൽ ജർമനിയിലെ ജനസംഖ്യയുടെ അത്രയും വരും. മുദ്ര പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണമെടുത്താൽ അത് മുഴുവൻ യൂറോപ്പിലെയും ജനസംഖ്യയുടെ അത്രയും വരും.
ഞാൻ പുറത്ത് സന്ദർശനത്തിന് പോകുമ്പോൾ, മറ്റ് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധങ്ങളെ കുറിച്ച് ഒരു 10 മിനുട്ട് സംസാരമുണ്ടാകും പിന്നീടുള്ള സംസാരം, ചോദ്യങ്ങൾ മുഴുവൻ ഇന്ത്യയെ കുറിച്ചാണ്. വിദേശ രാജ്യങ്ങൾ, പാശ്ചാത്യ രാജ്യങ്ങൾ ഒക്കെ നമ്മോടു ചോദിക്കുന്നു, എങ്ങനെയാണിത് ? എങ്ങനെയാണിത് സാധിക്കുന്നത്. കാരണം ഇത് പത്തോ മുപ്പതോ കൊല്ലം മുമ്പുള്ള അതെ ഇന്ത്യയാണ്. എന്താണ് ഇന്ത്യയിൽ മാറിയത്, ഞാൻ അവരോട് പറയും കാഴ്ചപ്പാട് ആണ് മാറിയത്. ഇന്ന് ഭാരതം സ്വയം ഒരു ചെറിയ ശക്തിയായി കണക്കാക്കുന്നില്ല. നമ്മുടെ ചിന്താഗതിയാണ് മാറിയത്.
തിരുവനന്തപുരത്ത് നടന്ന വിക്ഷിത് ഭാരത് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post