ഹൈദരാബാദ്: പട്ടം കെട്ടിയിരുന്ന ചൈനീസ് നൂൽ കഴുത്തിൽ കുടുങ്ങി ജവാന് ദാരുണാന്ത്യം. വിശാഖപട്ടണം സ്വദേശി കെ കോട്ടേശ്വർ റെഡ്ഡിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൈദരാബാദിൽ നിന്നും ഡ്യൂട്ടിയ്ക്ക് ശേഷം ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കോട്ടേശ്വർ. ഇതിനിടെ നൂൽ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞു.
പട്ടത്തിന്റെ നൂൽ കുടുങ്ങി കഴുത്തിലും, ബൈക്കിൽ നിന്നും വീണ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കോട്ടേശ്വറിന് സാരമായ പരിക്കുണ്ടായിരുന്നു. അതിനാൽ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കോട്ടേശ്വറിന്റെ മൃതദേഹം ഒസ്മാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post