ന്യൂഡൽഹി: പ്രശസ്ത ഉർദു കവി മുനവ്വർ റാണയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറുദു സാഹിത്യത്തിനും കവിതാരംഗത്തും അദ്ദേഹം നൽകിയത് ബൃഹത്തായ സംഭാവനകളാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘മുനവ്വർ റാണയുടെ വിയോഗത്തിൽ അതിയായ ദുഃഖം തോന്നുന്നു. സാഹിത്യത്തിനും കവിതാ രംഗത്തും അദ്ദേഹം ബൃഹത്തായ സംഭാവനകളാണ് നൽകിയത്. അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തെ ആരാധിക്കുന്നവർക്കും അനുശോചനമറിയിക്കുന്നു’- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഏറെനാളായി അസുഖബാധിതനായിരുന്ന മുനവ്വർ റാണ ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 71-ാം വയസിലായിരുന്നു അന്ത്യം. ‘മാ’, ‘ഷഹദാബ’, ‘മുഹാജിർനാമ’, ‘ഘർ അകേല ഹോ ഗയ’, ‘പീപാൽ ഛോൻ ‘ എന്നിവ പ്രശസ്ത കൃതികളാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ‘മാ’ എന്ന കവിത, ഉറുദു സാഹിത്യ ലോകത്തെ പ്രമുഖ കവിതകളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. ‘ഷഹദാബ’ എന്ന കവിതയ്ക്ക് സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്.
Discussion about this post