തൃശൂർ : തൃശ്ശൂർ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വന്നു മത്സരിച്ചാലും നേരിടാൻ തയ്യാറാണെന്ന് ടി എൻ പ്രതാപൻ എംപി. യുഡിഎഫിനെതിരെ മത്സരിക്കാനായി പ്രതാപൻ നരേന്ദ്രമോദിയെ വെല്ലുവിളിക്കുകയും ചെയ്തു. തൃശ്ശൂരിൽ യുഡിഎഫും പ്രധാനമന്ത്രിയും ആയാണ് മത്സരമെന്നും ടി എൻ പ്രതാപൻ വ്യക്തമാക്കി.
സുരേഷ് ഗോപി പള്ളിയിൽ സ്വർണ്ണകിരീടം സമർപ്പിച്ചത് മണിപ്പൂരിന് പകരം ആവില്ലെന്നും പ്രതാപൻ അഭിപ്രായപ്പെട്ടു. മണിപ്പൂരിൽ പള്ളി തകർത്തതിന്റെ പരിഹാരമായാണ് തൃശ്ശൂരിൽ കിരീടം സമർപ്പിക്കുന്നത്. സ്വർണ്ണ കിരീടം കൊണ്ടൊന്നും പാപക്കറ കഴുകി കളയാൻ ആവില്ലെന്നും ടി എൻ പ്രതാപൻ അഭിപ്രായപ്പെട്ടു.
മകളുടെ വിവാഹത്തിന് നേർന്ന വഴിപാട് ആയാണ് തൃശ്ശൂരിലെ ലൂർദ് മാതാവിന് സുരേഷ് ഗോപി സ്വർണക്കിരീടം സമർപ്പിച്ചിരുന്നത്. കുടുംബവുമായി എത്തിയ സുരേഷ് ഗോപി വിവാഹിതയാകുന്ന മകൾ ഭാഗ്യയെ കൊണ്ട് ലൂർദ് മാതാവിന് സ്വർണക്കിരീടം സമർപ്പിക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും തൃശ്ശൂരിൽ എത്തും. ഗുരുവായൂർ ക്ഷേത്രത്തിലും തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തുന്നതാണ്.







