തൃശ്ശൂര്‍:സോഷ്യല്‍ മീഡിയയുടെ കാലത്ത് അത്തരം ആവിഷ്ക്കാര സ്വാതന്ത്ര്യങ്ങള്‍ മുസ്ലിം ലീഗിലും വേണമെന്ന് ലീഗ് നേതാവും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനുമായി മുനവറലി ശിഹാബ് തങ്ങള്‍.
ജനവരി ലക്കം ‘പച്ചക്കുതിര’ മാസികയില്‍ വന്ന മുഖാമുഖത്തിലാണ് മുനവറലി തങ്ങള്‍ തന്റെ മനസ്സു തുറക്കുന്നത്.
സിനിമയെ എങ്ങനെ ഒഴിവാക്കാന്‍ പറ്റും. അധ്യാപനരീതി തന്നെ മാറിക്കൊണ്ടിരിക്കയല്ലേ. വീഡിയോ കമ്യൂണിക്കേഷനാണ് ഇപ്പോള്‍ നടക്കുന്നത്. ക്ലാസ്മുറികളില്‍ പഠനത്തിന്റെ ഭാഗമായി ഡോക്യുമെന്റേഷന് ഒക്കെ കാണിക്കുന്നില്ലേ. പി.കെ, മൈ നെയിം ഈസ് ഖാന് തുടങ്ങിയ സിനിമകള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം ശ്രദ്ധേയമല്ലേ- മുനവറലി ചോദിക്കുന്നു.
സിനിമ ഹറാം ആണെന്ന് പറയുന്ന മുസ്ലിംവിശ്വാസികളോട് അദ്ദേഹം വിയോജിപ്പാണ് പ്രകടിപ്പിച്ചു. സിനിമ വലിയൊരു കലയാണ്.ഹറാമാണ് എന്ന് പറഞ്ഞ് അതിനെ തള്ളി കളയാനാവില്ല. നടന്മാരുടെ കാര്യത്തില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും തനിക്ക് ഇഷ്ടമാണെന്നും മുനവറലി പറയുന്നു.
മതവിശ്വാസം കൊണ്ടല്ല പര്‍ദ വ്യാപകമാകുന്നത്. മറിച്ച് ഭക്ഷണത്തിലും വസ്ത്രധാരണത്തിലും നമ്മള് വല്ലാതെ അറബിത്തം സ്വീകരിക്കുന്നതുകൊണ്ടാണത്. കേരളത്തിലെ വര്‍ധിച്ച ഗള്‍ഫ് സ്വാധീനം കൊണ്ടാണത്. കുഴിമന്തി ബിരിയാണി പോലെ പര്‍ദയും മാര്‍ക്കറ്റ് ചെയ്യുകയാണ്- മുനവറലി പറയുന്നു.
ലീഗ് ആര്.എസ്സ്.എസ്സിനെയും ഹിന്ദുത്വത്തെയും എതിര്‍ക്കുന്നില്ല എന്ന പരാമര്‍ശം ശരിയല്ല. ചില പരിമിതികള്‍ ഉണ്ട് . ലീഗ് എതിര്‍ക്കുമ്പോള്‍ അത് വര്‍ഗീയമായി വ്യാഖ്യാനിക്കപ്പെടും. കാന്തപുരത്തിന്റെ നിലപാടുകള്‍ തള്ളികളയുന്ന മുനവറലി കാന്തപുരം നിര്‍മിക്കാനുദ്ദേശിക്കുന്ന തിരുകേശം സൂക്ഷിക്കാനുള്ള പള്ളിയെക്കുറിച്ച് ചില സംശയങ്ങള്‍ ഉണ്ടെന്ന് പറയുന്നു. അയല്‍ക്കാരുടെ വീട്ടില്‍പോയി സദ്യ ഉണ്ണാന്‍ പാടില്ല, ക്രിസ്മസ് കേക്ക് തിന്നാന്‍ പാടില്ല തുടങ്ങിയുള്ള നവസലഫി വാദങ്ങള്‍ ശരിയല്ല. കഴിഞ്ഞാഴ്ച വേങ്ങര തളിക്ഷേത്രത്തില്‍ പോയി ഭക്ഷണം കഴിച്ചിരുന്നുവെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറയുന്നു.
സിനിമ ഹറാമാണെന്ന് പറഞ്ഞിട്ടില്ല-വാര്‍ത്ത നിഷേധിച്ച് മുനവ്വറലി
Discussion about this post