ബംഗളൂരു: പാകിസ്താൻ പതാക ചേർത്ത് രാമക്ഷേത്രത്തിന്റെ ചിത്രം വികൃതമാക്കി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ഗഡാഗ് സ്വദേശി താജുദ്ദീൻ ദഫേദാർ ആണ് അറസ്റ്റിലായത്. ഹിന്ദു സംഘടനാ നേതാവിന്റെ പരാതിയിൽ ആണ് നടപടി.
പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെയായിരുന്നു രാമക്ഷേത്രത്തിന്റെ ചിത്രം ഇയാൾ പാകിസ്താൻ പതാക ചേർത്ത് പ്രചരിപ്പിച്ചത്. രാമക്ഷേത്രത്തിന് മുകളിലായി പാകിസ്താൻ പതാകയും , അതിന് താഴെ ‘ ബാബറി മസ്ജിദ്’ എന്നും എഴുതിയിരുന്നു. ഈ ചിത്രം ഫേസ്ബുക്കിലൂടെയായിരുന്നു താജുദ്ദീൻ പങ്കുവച്ചത്. വ്യാപകമായി പ്രചരിച്ച ചിത്രം ഹിന്ദു സംഘടനാ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തുടർന്ന് പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ പങ്കുവച്ച ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് താജുദ്ദീനെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post