പറ്റ്‌ന: ജെഡിയു നേതാവ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും. ബിജെപിയുമായി ചേർന്ന് പുതിയ സഖ്യസർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി. നാളെയോ മറ്റെന്നാളോ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
നാളെ നിതീഷ് കുമാർ ഗവർണറെ കാണും. ഇതിനായി അദ്ദേഹം സമയം തേടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജിവയ്ക്കുമെന്ന വിവരം പുറത്തുവരുന്നത്. ബിജെപി- ജെഡിയു മന്ത്രിസഭയിലും അദ്ദേഹം തന്നെയാകും മുഖ്യമന്ത്രി. സുശീൽ കുമാർ മോദിയ്ക്കാകും ഉപമുഖ്യമന്ത്രി സ്ഥാനം.
നാളെ രാവിലെയോടെയാകും നിതീഷ് കുമാർ ഗവർണറെ കാണുക. ഇതിന് ശേഷം ബിജെപിയുമായുള്ള സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. വൈകീട്ടോടെയാകും സത്യപ്രതിജ്ഞ.









