കാസര്‍കോട്: പോലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസര്‍ക്കെതിരെ നരഹത്യക്ക് കേസ്. കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാസാണ് മരിച്ചത്. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കുമ്പള എസ്ഐ ആയിരുന്ന എസ്ആര്‍ രജിത്ത്, സിപിഒമാരായ ടി. ദീപു, പി. രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം ഐപിസി 304 എ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. ഇവര്‍ക്ക് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമന്‍സ് അയക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 നാണ് സംഭവം. അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഫര്‍ഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് പിന്തുടരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത് . ഫര്‍ഹാസിന് ഗുരുതരമായി പരിക്കേല്‍ക്കുകയും , ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു.
Discussion about this post