ചത്തീസ്ഗഡ്: താൻ ബാല്യകാലം മുഴുവൻ ചെലവിട്ട വീട് ഗ്രാമത്തിൽ ഇ- ലൈബ്രറി പണിയാൻ വിട്ടുനൽകി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാനയിലെ റോത്ത്ഹത് ജില്ലയിലെ ബനിയാനിയിലെ തറവാട് വീടാണ് മുഖ്യമന്ത്രി ഗ്രാമപ്രമുഖർക്ക് കൈമാറിയത്.
‘ഞാൻ എന്റെ ഗ്രാമത്തിലെത്തി. ഈ ഗ്രാമം എനിക്ക് ഏറെ വേണ്ടപ്പെട്ടതാണ്. ഞാൻ എന്റെ ബാല്യകാലം മുഴുവൻ ചിലവഴിച്ചത് ഇവിടെയാണ്. ഈ ഗ്രാമത്തിലാണ് എന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഗ്രാമത്തിൽ ഇ- ലൈബ്രറി പണിയുവാനായി ഞൻ എന്റെ വീട് വിട്ടു നൽകുകയാണ്’- വീട് സന്ദർശിക്കവെ അദ്ദേഹം വ്യക്തമാക്കി.
ഗ്രാമത്തിലെ ജനങ്ങൾക്ക് ലൈബ്രറി നിർമിക്കുന്നതിൽ അതിയായ സന്തോഷം നൽകുന്നു. ഭാവി തലമുറയ്ക്ക് ഒരു ഇ ലൈബ്രറി സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇത് വഴി ഭാവി തലമുറയിലെ യുവാക്കൾക്കും കുട്ടികൾക്കും പഠനാവശ്യത്തിനായി എല്ലാവിധ സൗകര്യങ്ങളും ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികളും അദ്ദേഹം വിലയിരുത്തി.
Discussion about this post