ഓരോ തവണയും ഭീകരാക്രമണം നടക്കുമ്പോള്‍ പാകിസ്ഥാന് തെളിവ് കൈമാറുന്നത് ഭീരുത്വമാണെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് തന്റെ അഭിപ്രായമെന്നും യോഗാ ഗുരു ബാബാ രാംദേവ്.
ഇന്ത്യക്ക് സ്വയം സംരക്ഷിക്കണമെങ്കില്‍ പാകിസ്ഥാനെതിരെ അറ്റാക്കിംഗ് മോഡിലായിരിക്കണമെന്നും രാം ദേവ് പറഞ്ഞു. പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകരസംഘടനകള്‍ പത്താന്‍കോട്ട് വ്യോമയാനതാവളത്തില് നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാംദേവിന്റെ പ്രസ്താവന.
പാകിസ്ഥാനിലെ ഭീകരവാദ ക്യാംപുകള്‍ തകര്‍ക്കാന്‍ ഇന്ത്യക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും രാംദേവ് ചോദിച്ചു.
Discussion about this post