എറണാകുളം : മഹാത്മാ ഗാന്ധി അനുസ്മരണ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് അങ്കമാലി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന പരസ്യയോഗത്തിൽ മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയത് RSS ആണെന്ന് ഫ്ലക്സ് പ്രദർശിപ്പിക്കുകയും പരസ്യമായി പ്രസംഗിക്കുകയും ചെയ്ത് പൊതുജങ്ങളിൽ തെറ്റിദ്ധാരണ പരത്തിയതിനെതിനെ രാഷ്ട്രീയ സ്വയംസേവക സംഘം അങ്കമാലി ഖണ്ഡ് ഭാരവാഹി സുരാജ് സുരേഷ് നിയമ നടപടികൾ സ്വീകരിച്ചു.
അങ്കമാലിയിൽ യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച യോഗത്തിലൂടെ രാഷ്ട്രീയ സ്വയംസേവക സംഘത്തെ (RSS)
ബോധപൂർവം അപകീർത്തിപ്പെടുത്തി പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുവാനും നിലവിലുള്ള സമാധാനപരമായ അന്തരീക്ഷം തകർത്ത് കലാപമുണ്ടാക്കുവാനുമുള്ള ശ്രമമാണ് നടന്നിട്ടുള്ളതെന്ന് പരാതിയിൽ ചൂണ്ടികാണിക്കുന്നു.
ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിപ്രകാരം ആദരണീയനായ മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയതിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിനോ സംഘത്തിന്റെ പ്രവർത്തകർക്കോ ബന്ധമില്ലെന്ന് കോടതി കണ്ടെത്തുകയും വിധി പ്രസ്താവിക്കുകയും ചെയ്തിട്ടുള്ളതാണ്. ആയതിനാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ തുടരുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോടുള്ള പരസ്യമായ ആവഹേളനമാണെന്നും നിയമവ്യവസ്ഥയോടുള്ള വിശ്വാസം പൊതുജനങ്ങൾക്കിടയിൽ തകരുന്നതിന് കാരണമാകുമെന്നും പരാതിയിൽ പറയുന്നു. പോലീസ് പരാതിയിൽ ഒതുക്കാതെ വരും ദിവസങ്ങളിൽ കോടതിയെ സമീപിച്ച് യോഗത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കുമെതിരെ മാനനഷ്ടമുൾപ്പടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് സുരാജ് സുരേഷ് അറിയിച്ചു.
Discussion about this post