കൊച്ചി: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ പാർക്കിന്റെ വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി.അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകി. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നത്.
കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയിൽ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്നായിരുന്നു പരാതി.
പഞ്ചായത്തിൽനിന്ന് പാർക്കിനുള്ള ലൈസൻസ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് കോടതിയുടെ നിർദേശം. മൂന്നു ദിവസത്തിനു ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.
Discussion about this post