ഡെറാഡൂൺ; ഉത്തരാഖണ്ഡിൽ സർക്കാർ തിരിച്ചുപിടിച്ച കയ്യേറ്റഭൂമിയിൽ പോലീസ് സ്‌റ്റേഷൻ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ബൻഭൂൽപൂരിൽ ക്രമസമാധാനപരിപാലനത്തിനായി പുതിയ കെട്ടിടം ഉയരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
സംസ്ഥാനത്ത് തെമ്മാടികൾക്ക് ഇടമില്ലെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു.ദേവഭൂമിയുടെ സമാധാനം കൊണ്ട് കളിക്കുന്ന ആരെയും വെറുതെ വിടില്ല, ഉത്തരാഖണ്ഡിൽ അത്തരം ദുഷ്ടന്മാർക്ക് ഇടമില്ലെന്ന് നമ്മുടെ സർക്കാർ അക്രമികൾക്കും കലാപകാരികൾക്കും നൽകുന്ന വ്യക്തമായ സന്ദേശമാണിത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
അനധികൃതമായി നിർമ്മിച്ച മദ്രസ അധികാരികൾ തകർത്തതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഈ പ്രദേശം അക്രമത്തിന് സാക്ഷ്യം വഹിച്ചിരുന്നു. മതമൗലികവാദികൾ ആസൂത്രിതമായി നടത്തിയ കലാപത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റിരുന്നു.













Discussion about this post