Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

തീവ്രവാദത്തിന്റെ വെടിയൊച്ചകളിൽ നിന്ന് വികസനത്തിന്റെ കാഹളത്തിലേക്ക്; കശ്മീർ

by Brave India Desk
Aug 5, 2026, 08:30 pm IST
in Special, India
Share on Facebook
Tweet
WhatsApp
Telegram

ഒരു രാജ്യത്ത് രണ്ട് ഭരണഘടന, രണ്ട് പതാക, രണ്ട് പ്രധാനമന്ത്രിമാർ — സ്വതന്ത്ര ഇന്ത്യയുടെ മാറിൽ ആഴത്തിൽ തറഞ്ഞുനിന്ന ഒരുമുള്ളായിരുന്നു ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370. അവ പിഴുതെറിയപ്പെട്ടിട്ട് ഏഴ് വർഷങ്ങൾ പൂർത്തിയാകുകയാണ്. “ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക” എന്ന ഡോ. ശ്യാമാപ്രസാദ് മുഖർജിയുടെ ചോരയിൽ എഴുതിയ ആ സ്വപ്നസാക്ഷാത്കാരമാണ് 2019 ഓഗസ്റ്റ് 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ദൃഢനിശ്ചയത്തിലൂടെ യാഥാർത്ഥ്യമായത്. പണ്ടൊക്കെ ഇന്ത്യയിലെ ഏത് നിയമവും പദ്ധതിയും പാസാക്കുമ്പോൾ അതിനൊപ്പം എടുത്തുപറഞ്ഞിരുന്ന ” ആ വാക്കുകൾ — “എക്സെപ്റ്റ് ജമ്മു ആൻഡ് കശ്മീർ” — ഇന്ന് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ്. തങ്ങളുടെ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾക്കും സ്വാർത്ഥ വോട്ട് ബാങ്കിനും വേണ്ടി കശ്മീരിനെ ഭാരതത്തിന്റെ പ്രധാന ധാരയിൽ നിന്ന് അകറ്റിനിർത്തിയവർ നിർമ്മിച്ച ഭരണഘടനാപരമായ മതിൽക്കെട്ടുകൾ തകർന്ന് വീണപ്പോൾ, ജനിച്ചത് പുതിയൊരു പ്രതീക്ഷയുടെ സൂര്യനാണ്.

ആർട്ടിക്കിൾ 370-ന്റെയും 35A-യുടെയും തണലിൽ വളർന്ന അഴിമതിയും വിഘടനവാദവും ഭീകരവാദവും കശ്മീരിനെ ദശാബ്ദങ്ങളോളം പിന്നോട്ടടിപ്പിച്ചപ്പോൾ, ഇവിടുത്തെ നിഷ്കളങ്കരായ ജനങ്ങൾ അനുഭവിച്ചത് വിവരണാതീതമായ ദുരിതങ്ങളായിരുന്നു. സ്വന്തം രാജ്യത്തെ മറ്റ് പൗരന്മാർക്ക് അവിടെ ഭൂമി വാങ്ങാനോ നിക്ഷേപം നടത്താനോ അവകാശമില്ലായിരുന്നുവെന്ന് മാത്രമല്ല, സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന 360-ാം വകുപ്പോ കേന്ദ്ര വിവരവകാശ നിയമമോ പോലും അവിടെ ബാധകമായിരുന്നില്ല. നിയമസഭയുടെ കാലാവധി മറ്റ് സംസ്ഥാനങ്ങളിലേതുപോലെ 5 വർഷമല്ല, മറിച്ച് 6 വർഷമായിരുന്നു എന്ന വിചിത്ര നിയമവും നിലനിന്നിരുന്നു. അതിലുപരി, തദ്ദേശീയരായ സ്ത്രീകൾ പുറത്തുനിന്നുള്ള ഒരാളെ വിവാഹം കഴിച്ചാൽ സ്വന്തം സ്വത്തവകാശം പോലും നഷ്ടപ്പെടുന്ന നീതിരഹിതമായ വ്യവസ്ഥകളാണ് അന്ന് ഉണ്ടായിരുന്നത്. വാൽമീകി, ദളിത്, ഗോർഖ വിഭാഗങ്ങളും 1947-ൽ പശ്ചിമ പാകിസ്ഥാനിൽ നിന്നെത്തിയ നിർഭാഗ്യവാന്മാരായ അഭയാർത്ഥികളും സ്വന്തം മണ്ണിൽ വോട്ടവകാശം പോലുമില്ലാതെ രണ്ടാംകിട പൗരന്മാരായി ജീവിക്കേണ്ടി വന്ന ദുരവസ്ഥയ്ക്കാണ് 2019-ലെ ഈ ചരിത്രപരമായ തീരുമാനത്തിലൂടെ അന്ത്യം കുറിച്ചത്.

Stories you may like

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

ഇന്ന് കശ്മീരിന്റെ താഴ്‌വരകളിൽ മുഴങ്ങുന്നത് വെടിയൊച്ചകളും ഭീകരരുടെ കല്ലേറുമല്ല, മറിച്ച് വികസനത്തിന്റെ പുതിയ കാഹളമാണ്. റദ്ദാക്കലിന് ശേഷം 890 കേന്ദ്രനിയമങ്ങൾ പ്രദേശത്ത് പൂർണ്ണമായി ബാധകമാക്കുകയും, 205 അനാവശ്യ സംസ്ഥാന നിയമങ്ങൾ റദ്ദാക്കുകയും, 130 നിയമങ്ങളിൽ ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി ഭേദഗതി വരുത്തുകയും ചെയ്തു. ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതോടെ വികസനത്തിന്റെ വേഗത പതിന്മടങ്ങായി. ചനാമി-നാഷ്രി, 8.45 കി.മീ നീളമുള്ള ബനിഹാൾ, സോജില, സീ-മോർഹ് തുടങ്ങിയ ഭീമൻ ടണലുകളും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽ പാലവും പൂർത്തിയായി കശ്മീരിനെ ഇന്ത്യയുടെ റെയിൽ-റോഡ് ശൃംഖലയുമായി ബന്ധിപ്പിച്ചു. ഡൽഹി-കശ്മീർ കണക്റ്റിവിറ്റിയും വന്ദേ ഭാരത് സർവീസുകളും അമർനാഥ്/വൈഷ്ണോദേവി തീർഥാടകരുടെയും യാത്രാസൗകര്യം വർദ്ധിപ്പിച്ചു.

പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ലക്ഷ്യമിട്ട 19,038 കിലോമീറ്ററിൽ 18,000 കിലോമീറ്ററിലധികം റോഡുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. വിനോദസഞ്ചാര മേഖലയിലെ റെക്കോർഡ് വളർച്ചയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്; 2022-ൽ 1.88 കോടിയും, 2024-ൽ 2.36 കോടിയും, 2025-ൽ 1.78 കോടിയും സന്ദർശകരെത്തി കശ്മീർ ഭൂമിയിലെ സ്വർഗ്ഗമായി തിരിച്ചുവന്നു എന്ന് ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്ഥാനെ പിന്തുണയ്ക്കുന്നവരുടെ ഹർത്താലുകൾ മൂലം ഹോട്ടലുകൾ പൂട്ടി തൊഴിലില്ലാതെ വലഞ്ഞിരുന്ന പാവപ്പെട്ട ഷിക്കാര തൊഴിലാളികളും ഹൗസ് ബോട്ട് ഉടമകളും ടാക്സി ഡ്രൈവർമാരും കൈത്തറി വ്യാപാരികളും ഇന്ന് സ്വന്തം അധ്വാനം കൊണ്ട് അന്തസ്സോടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. വിദേശ സഞ്ചാരികൾക്കായി ഹിമാലയത്തിലെ 137 പർവ്വതശിഖരങ്ങൾ തുറന്നുകൊടുത്തതിൽ 15 എണ്ണം ഈ മേഖലയിലാണ്. കൂടാതെ ലഡാക്കിൽ 5 പുതിയ ടൂറിസ്റ്റ് റൂട്ടുകളും 14 പുതിയ ട്രെക്കിംഗ് റൂട്ടുകളും തുറന്ന് വിനോദസഞ്ചാരത്തിന് വൻ ഉണർവ് നൽകി.

ഒരുകാലത്ത് ഭീകരാക്രമണത്തിന്റെ പേരിൽ മാത്രം ക്രൂരമായി വാർത്തകളിൽ നിറഞ്ഞ പുൽവാമയിലെ ഒരു ഗ്രാമം ഇന്ന് ഇന്ത്യയിലെ പെൻസിൽ നിർമ്മാണത്തിന്റെ 90% കൈയാളുന്ന “പെൻസിൽ വാലാ ഗാവ്” ആയി മാറിയിരിക്കുകയാണ്.  ഇന്ന് വർഷത്തിൽ ₹107 കോടിയിലധികം വരുമാനം നേടി, രാജ്യത്തെ കുട്ടികൾക്ക് മുഴുവൻ പൂർണ്ണമായി നിർമ്മിച്ച ഫിനിഷ്ഡ് പെൻസിലുകൾ എത്തിക്കുന്ന ഗ്രാമമായി അത് മാറി.

₹28,400 കോടിയുടെ പുതിയ കേന്ദ്ര വ്യവസായ വികസന പദ്ധതിയും (NCSS), ജമ്മു ആൻഡ് കശ്മീർ ഇൻഡസ്ട്രിയൽ പോളിസി 2021-30, ലാൻഡ് അലോട്ട്മെന്റ് പോളിസി എന്നിവയും വഴി ₹66,000 കോടിയിലധികം നിക്ഷേപ നിർദ്ദേശങ്ങളാണ് വന്നത്. നിലവിൽ 2,227-ലധികം വ്യവസായ യൂണിറ്റുകൾ പ്രവർത്തനക്ഷമമാവുകയും ₹15,940 കോടിയുടെ നിക്ഷേപം യാഥാർത്ഥ്യമാവുകയും ചെയ്തു. ഡൽഹി, ദുബായ് സർക്കാരുകളുമായുള്ള ധാരണാപത്രങ്ങളും അപ്പോളോ ഗ്രൂപ്പുമായുള്ള മെഡിസിറ്റി കരാറുകളും ഇതിന് ആക്കം കൂട്ടി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അദ്ധ്യായമാണിത്.  ആത്മനിർഭര ഭാരതത്തിന്റെ കെട്ടിപ്പടുക്കലിൽ ജമ്മു കശ്മീരിനെയും ലാഡാക്കിനെയും പൂർണ്ണ പങ്കാളികളാക്കിയിരിക്കുകയാണ്. തദേശീയമായ കാശ്മീരി കുങ്കുമപ്പൂവിനും ബാസ്മതിക്കുമുൾപ്പെടെ ഇരുപതോളം ഇനങ്ങൾക്ക് ലഭിച്ച ഭൗമസൂചിക (GI Tag)  കർഷകർക്ക് അന്താരാഷ്ട്ര വിപണി തുറന്നുനൽകി. ഭീകരതയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയുകയും, ഹുറിയത്ത് വിഘടനവാദി നേതാക്കളെ തടങ്കലിലാക്കി അവരുടെ 82-ഓളം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തതോടെ താഴ്‌വരയിൽ ശാന്തിയും സമാധാനവും മടങ്ങിയെത്തി. ഗ്രാമതലത്തിൽ ജനാധിപത്യം ഉറപ്പാക്കാൻ ത്രിതല പഞ്ചായത്തിരാജ് സംവിധാനം കൊണ്ടുവരികയും, ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് കൗൺസിൽ (DDC), ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ (BDC) തിരഞ്ഞെടുപ്പുകളിൽ 98% വരെ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തുകയും ചെയ്തു. ‘ബാക്ക് ടു വില്ലേജ്’ പദ്ധതിയിലൂടെ ഗസറ്റഡ് ഉദ്യോഗസ്ഥർ ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കുന്നു.

പ്രധാനമന്തി ജൻ ധൻ യോജനയിലൂടെ 24.37 ലക്ഷം അക്കൗണ്ടുകളാണ് ആരംഭിച്ചത്, 12.79 ലക്ഷം ഉജ്ജ്വല ഗ്യാസ് കണക്ഷനുകളും, 25.09 ലക്ഷം മുദ്ര വായ്പകളും, 70.54 ലക്ഷം ആളുകൾക്ക് ഉജാല പദ്ധതിയും നൽകാൻ രാജ്യത്തിന് കഴിഞ്ഞു. ആയുഷ്മാൻ ഭാരതിലൂടെ 78 ലക്ഷത്തിലധികം ഗോൾഡൻ കാർഡുകൾ വഴി ₹5 ലക്ഷം വരെയുള്ള സൗജന്യ ചികിത്സയും ലഭ്യമാക്കി. പി.എം കിസാൻ പദ്ധതി വഴി 12.43 ലക്ഷം കർഷകർക്ക് ₹2,285 കോടി നേരിട്ട് അക്കൗണ്ടിലെത്തി.

പാകിസ്ഥാൻ അതിർത്തിയിലുള്ളവർക്ക് മാത്രം നൽകിയിരുന്ന സംവരണം അന്താരാഷ്ട്ര അതിർത്തിയിലുള്ളവർക്കും (IB) ലഭ്യമാക്കി നീതി ഉറപ്പാക്കി. 1990-ൽ താഴ്‌വരയിൽ നിന്ന് ഓടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി 6,000 സർവീസ് ജോലികളും താമസ സൗകര്യങ്ങളും ഒരുങ്ങുമ്പോൾ അത് ചരിത്രപരമായ മറ്റൊരു അനീതിയുടെ പരിഹാരം കൂടിയാണ്. ‘ഹിമായത്’ പദ്ധതി വഴി 81,000-ത്തിലധികം യുവാക്കൾക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയും, ത്വരിതഗതിയിലുള്ള റിക്രൂട്ട്മെന്റിലൂടെ (ARC) 29,813-ലധികം സർക്കാർ നിയമനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

വിദ്യാഭ്യാസ-ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായത്. ₹2,000 കോടി വീതം ചെലവിൽ ജമ്മുവിലും കശ്മീരിലും രണ്ട് AIIMS-കളും, IIT ജമ്മു, IIM ജമ്മു എന്നിവയും പ്രവർത്തന ക്ഷമമായി. സർക്കാർ ഡിഗ്രി/എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം 96-ൽ നിന്ന് 147 ആയി ഉയർന്നു; 7 പുതിയ മെഡിക്കൽ കോളേജുകൾ വഴി 600 MBBS സീറ്റുകൾ ഉൾപ്പെടെ 854 സീറ്റുകൾ വർദ്ധിച്ചു. ലഡാക്കിൽ പുതിയ സെൻട്രൽ യൂണിവേഴ്സിറ്റിയും ബുദ്ധിസ്റ്റ് സ്റ്റഡീസ് സെന്ററും അനുവദിച്ചു.

വൈദ്യുതി രംഗത്ത് 5,186 മെഗാവാട്ടിന്റെ 21 ജലവൈദ്യുത പദ്ധതികൾ പുരോഗമിക്കുന്നു. 5.74 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചതിലൂടെ വിതരണ നഷ്ടം 25% കുറയ്ക്കാനായി. ജൽ ജീവൻ മിഷൻ വഴി എല്ലാ ഗ്രാമീണ സ്കൂളുകളിലും അങ്കണവാടികളിലും കുടിവെള്ള പൈപ്പ് കണക്ഷനുകൾ എത്തി. ലഡാക്കിനെ 2030-ഓടെ കാർബൺ ന്യൂട്രൽ ആക്കുന്നതിന്റെ ഭാഗമായി സോളാർ പ്രൊജക്റ്റുകൾ ആരംഭിച്ചു,  കൊവിഡ് കാലത്ത് 100% വാക്സിനേഷൻ പൂർത്തിയാക്കിയും ഓക്സിജൻ ക്ഷാമമില്ലാതെയും മാതൃക കാട്ടി. ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് ഗുൽമാർഗിൽ വിജയകരമായി നടത്തി കായികരംഗത്തും മുന്നേറ്റം കുറിച്ചു.

വൽമീകി, ദളിത്, ഗോർഖ സഹോദരങ്ങൾക്ക് അർഹമായ അവകാശങ്ങൾ തിരികെ ലഭിക്കുകയും, കേന്ദ്ര സർക്കാരിന്റെ ₹80,000 കോടിയുടെ പ്രധാനമന്ത്രി വികസന പാക്കേജിലെ (PMDP) 53 വൻകിട പദ്ധതികളിൽ ഭൂരിഭാഗവും പൂർത്തിയാകുകയും ചെയ്തതോടെ അവിടുത്തെ ഓരോ സാധാരണക്കാരനും ഇന്ന് നെഞ്ചുവിരിച്ച് ഉറക്കെ വിളിച്ചുപറയുന്നു — “ഭാരത് മാതാ കീ ജയ്”. സുരക്ഷാ ഏജൻസികളുടെ കൃത്യമായ ഇടപെടലുകളിലൂടെയും കേന്ദ്ര സർക്കാരിന്റെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെയും ഭീകരവാദികളുടെ നട്ടെല്ലൊടിക്കാനും വിഘടനവാദികളുടെ സ്വാധീനം പൂർണ്ണമായും ഇല്ലാതാക്കാനും സാധിച്ചു. പൂർണ്ണമായും ഭാരതാംബയുടെ മാറോട് ചേർന്നുനിൽക്കുന്ന ഒരു പുതിയ ജമ്മു കശ്മീരും ലഡാക്കുമാണ് ഇന്ന് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നത്.

2019 നു ശേഷം ഭീകരവാദത്തിലേക്ക് തിരിയുന്ന യുവാക്കളുടെ എണ്ണം ഓരോ വർഷവും കുറഞ്ഞ് വരികയാണ്. മുൻപ് നൂറുകണക്കിന് യുവാക്കളാണ് തീവ്രവാദത്തിലേക്ക് പോയ്ക്കൊണ്ടിരുന്നത്. എന്നാൽ 2022 ൽ അത് നൂറിൽ താഴെയെത്തി. 2024 ആയപ്പോഴേക്ക് 20 ൽ താഴെ മാത്രമായി അത് ചുരുങ്ങി. 2025 – 26 വർഷങ്ങളിൽ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ട യുവാക്കളുടെ എണ്ണം പൂജ്യമോ അല്ലെങ്കിൽ അഞ്ചിൽ താഴെയോ ആണെന്ന സത്യം മനസ്സിലാക്കുമ്പോഴാണ് കശ്മീരിന്റെ മാറ്റം നാം തിരിച്ചറിയുന്നത്.

അതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊന്ന് ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള യുവാക്കളുടെ താത്പര്യമാണ്. 2022 ൽ അഗ്നിവീർ പദ്ധതി ആവിഷ്കരിച്ചതിനു ശേഷം ഏതാണ്ട് അയ്യായിരത്തോളം യുവാക്കളാണ് ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതൽ പേർ ആവേശത്തോടെ ചേർന്ന ജില്ലകൾ ഏതാണെന്ന് കേട്ടാൽ ആണ് നമ്മൾ അത്ഭുതപ്പെടുക. ശ്രീനഗർ , ബാരാമുള്ള, അനന്തനാഗ് , കുപ്‌വാര, പുൽവാമ. ഒരു കാലത്ത് ഭീകരതയുടെ പേരിൽ മാത്രം അറിയപ്പെട്ട ജില്ലകൾ.. അതായത് കശ്മീരിലെ യുവാക്കൾ ഇന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നത് തീവ്രവാദത്തിലേക്കല്ല.. ദേശസ്നേഹത്തിലേക്കാണ്. രാജ്യത്തിന് അഭിമാനിക്കാൻ കഴിയുന്ന വലിയ മാറ്റം..

ഒരു രാജ്യവും ഒരു നിയമവും ഒരു ചിഹ്നവും എന്ന  ശ്യാമപ്രസാദ് മുഖർജിയുടെ മുദ്രാവാക്യം സാക്ഷാത്കരിക്കപ്പെട്ട ആ  മണ്ണിൽ ഇന്ന് വികസനത്തിന്റെയും ദേശസ്നേഹത്തിന്റെയും ശാന്തിയുടെയും മന്ത്രങ്ങളാണ് മുഴങ്ങുന്നത്.

രാജ്യത്തിന്റെ ശത്രുക്കൾ ഇടയ്ക്കൊക്കെ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നത് സത്യമാണ്. പക്ഷേ ആ ശത്രുക്കൾ ഇന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. വികസനത്തിന്റെയും വിജയത്തിന്റെയും പക്ഷത്താണ്‌ ഇന്ന് ജമ്മു കശ്മീരിലെ ജനങ്ങൾ. ലാൽ ചൗക്കിൽ ഉയരുന്നതിപ്പോൾ വിഘടനവാദികളുടെ പതാകയല്ല.. ഭാരതത്തിന്റെ ത്രിവർണ പതാകയാണ്..

അതെ നമുക്കിപ്പോൾ മുൻപുള്ളതിനേക്കാൾ കൂടുതൽ അഭിമാനത്തോടെ പ്രഖ്യാപിക്കാം..

കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്..

Tags: kashmirSPECIALnew kashmir
Share
Tweet
Send
Share

Latest stories from this section

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

Latest News

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies