Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അനുകമ്പയും കരുണയും സ്ത്രീത്വത്തിന്റെ ഗുണങ്ങൾ; നമുക്ക് ആവശ്യം ഈ ഗുണങ്ങളുടെ ശക്തീകരണം; അഖില

by Brave India Desk
Feb 13, 2024, 06:36 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ഭാരത ചരിത്രത്തിൽ സ്ത്രീകൾ നൽകിയ സംഭാവനകളെ കുറിച്ച് വ്യക്തമാക്കി നടിയും അവതാരകയുമായ അഖില ശശിധരൻ. ചരിത്രത്തിലുടനീളം സത്രീകൾ നയിച്ച യുദ്ധങ്ങളെ കുറിച്ചും സ്ത്രീ ശക്തിയെ കുറിച്ചും അഖില പറഞ്ഞു. സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീതത്തിന്റെ നിരവധി ഗുണങ്ങളുടെ ശാക്തീകരണമാണ്. സ്ത്രീയും പുരുഷനും ഒന്നെന്ന ആശയത്തിലേക്ക് എത്തുമ്പോൾ മാത്രമേ ശാക്തീകരണം സാധ്യമാകൂ എന്നും അഖില കൂട്ടിച്ചേർത്തു.

ഭാരതീയ സങ്കൽപ്പത്തിൽ സ്ത്രീ എന്നതിന് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ എല്ലാ സങ്കൽപ്പത്തിലും സ്ത്രീയാണ്. പ്രകൃതി സ്ത്രീയാണ്. നദി, ശക്തി, സമ്പത്ത്, ജ്ഞാനം, വിജ്ഞാനം എന്നിവയെല്ലാം സ്ത്രീ സങ്കൽപ്പമാണ് നമ്മുടെ പൗരാണിക ചരിത്രം പരിശോധിച്ചാൽ ഋഗ്വേദത്തിൽ തന്നെ സ്ത്രീയുടെ ബുദ്ധി സവിശേഷതകളെ കുറിച്ച് വിളിച്ചോതുന്ന ഒരുപാട് ഉദാഹരണങ്ങളുണ്ട്. 30ഓളം ഋഷികമാരെക്കുറിച്ച് അതിലെല്ലാം പറയുന്നുണ്ട്. ലോപാമുദ്ര, മൈത്രേയി പോലെയുള്ള ഋഷികമാരുടെ ബുദ്ധിശക്തി ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. വീരാംഗനകൾ എന്നൊരു സങ്കൽപ്പമുണ്ട്. സ്ത്രീ യോദ്ധാക്കൾ എന്നാണ് ഇതിനർത്ഥം. വിഷ്പാല എന്നൊരു വീരാംഗനയെ കുറിച്ച് ഋഗ്വേദത്തിൽ പറഞ്ഞിട്ടുണ്ട്. മദ്ധ്യകാലത്തേക്ക് എത്തിയാൽ അഖില്യാ ഭായി ഖോയ്ക്കർ എന്ന ദാർശനീകയായ ധീര, സ്വന്തം സേനയെ നയിച്ച് യുദ്ധക്കളത്തിൽ ഇറങ്ങിയ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പുനസ്ഥാപനത്തിനായി ചുക്കാൻ പിടിച്ച മഹാറാണി നായിക്കി ദേവി എന്നിങ്ങനെ നിരവധി വനിതാരത്‌നങ്ങളുണ്ട്. ഇവരുടെ വിവരങ്ങളൊന്നും ചരിത്രപുസ്തകത്തിൽ കാണില്ല എന്നത് മറ്റൊരു സത്യമാണ്. റാണി അപ്പാക്കയെപ്പോലെയുള്ള ധീരവനിതകളെ കുറിച്ചും ചരിത്രപുസ്തകത്തിലൊന്നും രേഖപ്പെടുത്തിയില്ല എന്നതാണ് സത്യം.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

യുദ്ധക്കളത്തിലേക്ക് പോകുമ്പോൾ വന്ദിക്കുന്നത് ഭദ്രകാളിയെയും ദുർഗയെയുമാണ്. ഞാൻ കളരിപ്പയറ്റ് അഭ്യസിക്കുന്ന വ്യക്തിയാണ്. ഇന്നും കളരിലയിൽ അഭ്യാസം തുടങ്ങുന്നതിന് മുൻപ് വന്ദിക്കുന്നത് ഖളൂരിക ഭഗവതിയെയാണ്. കളരിത്തറയുടെ അദ്ധ്യക്ഷ ഖളൂരിക ഭഗവതിയാണ്. സ്ത്രീയും പുരുഷനുമെല്ലാം ഭഗവതിയെ വന്ദിച്ചാണ് അഭ്യാസം തുടങ്ങുക. ഇതെല്ലാം സ്ത്രീ സങ്കൽപ്പത്തിനുള്ള പ്രധാന്യത്തിന്റെ ഉദാഹരണമാണ്.

ഇക്കോ ഫെ-മിനിസം എന്നൊരു ആശയമുണ്ട്. പരിസ്ഥിതിയെയും സ്ത്രീയുടെ അവസ്ഥയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ആശയമാണത്. ഭാരതത്തിലെത്തിയാൽ ആദ്ധ്യാത്മിക ഇക്കോ ഫെമിനിസം എന്ന് പലപ്പോഴും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഇവിടെയുള്ളത് പരസ്പര ആശ്രയത്വത്തിന്റെ ആശയമാണ്.

എന്താണ് ശക്തി? ഒരു കുട്ടിയുടെ വേദന പറയാതെ തന്നെ മനസിലാക്കാൻ കഴിയുന്ന ഒരു അമ്മയുടെ അവബോധമാണോ ശക്തി? അതോ റസ്ലിംഗിൽ രണ്ടു പേരെ അടിച്ചു വീഴ്ത്താൻ കഴിയുന്നതാേണാ?. നൂറ്റാണ്ടുകളോളം ആക്രമിക്കപ്പെട്ടിട്ടും സ്വന്തം ധർമത്തെ സംരക്ഷിക്കാൻ കാണിക്കുന്ന ആത്മവീര്യമാണോ ശക്തി അതോ എന്നിൽ നിന്നും ഭിന്നമായത് എന്തിനെയും ഞാൻ ഇല്ലാതാക്കും എന്ന ശ്രമമാണോ?. വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് ഇത്.

സംയമനം, സാന്ത്വനം, അനുകമ്പ കരുണ, എന്നിവയെല്ലാം സ്ത്രീത്വത്ത പ്രദർശിപ്പിക്കുന്നതിന്റെ ഗുണങ്ങളാണ്. സത്രീത്വം എന്നതിന് ചില ഗുണങ്ങളുണ്ട്. ആ ഗുണങ്ങൾക്കാണ് ശാക്തീകരണത്തിന്റെ ആവശ്യം. പുരുഷനും പ്രകൃതിയും ഒന്നു തന്നെയാണ്. ഓരോ വ്യക്തിയിലും സ്ത്രീയും പുരുഷനും തുല്യതയിലേക്ക് എത്തുന്നതിന്റെ ആശയം. ആ ശാക്തീകരണമാണ് നമുക്ക് ആവശ്യമെന്നും അഖില വ്യക്തമാക്കി. സ്ത്രീത്വം എന്ന ആശയം വളർത്തിയെടുക്കുക എന്നത് വളരെ പ്രധാന്യമേറിയ കാര്യമാണ്. സ്ത്രീ ശക്തി മാത്രമല്ല, ശിവശക്തി കൂടിയാണ് നമുക്ക് ആവശ്യം. നമ്മുടെ അഭിവൃദ്ധിക്കും രാജ്യത്തിന്റെ അഭിവൃദ്ധിക്കും ആവശ്യമെന്നും അഖില പറഞ്ഞു.

Tags: akhilakeralawoman empowerment
Share35
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies